ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ജമ്മു കശ്മീര്‍ വഴിയൊരുക്കണമെന്ന് മെഹ്ബൂബ പറഞ്ഞു. പുല്‍വാമയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തിയ ശേഷമായിരുന്നു പിഡിപി നേതാവിന്റെ പ്രതികരണം.
ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധിക്കാന്‍ പ്രാപ്തിയുള്ള ഒരേയൊരു പാര്‍ട്ടി പിഡിപിയാണെന്ന് മെഹ്ബൂബ വ്യക്തമാക്കി. പിഡിപി നേതാക്കളെ സ്വാധീനിക്കാന്‍ ശ്രമിച്ചും ഭീഷണിപ്പെടുത്തിയുമെല്ലാം പാര്‍ട്ടിയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരമായി ശ്രമിക്കുകയാണെന്നും പ്രതിരോധിച്ചില്ലെങ്കില്‍ നിലനില്‍പ്പ് തന്നെ ഇല്ലാതായേക്കുമെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.
പിഡിപി നേതാക്കള്‍ക്കെതിരെ നിരന്തരമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്നും സുരക്ഷ പോലും പിന്‍വലിക്കപ്പെട്ടെന്നും മെഹ്ബൂബ ആരോപിച്ചു. പിഡിപി എന്നത് കേവലം ഒരു പാര്‍ട്ടിയല്ലെന്നും അത് ബിജെപിയ്ക്ക് ഒരിക്കലും തകര്‍ക്കാര്‍ കഴിയാത്ത ആശയമാണെന്നും പറഞ്ഞ മെഹ്ബൂബ ജമ്മു കശ്മീര്‍ വിഷയം സമാധാനപരമായി പരിഹരിക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments