Latest NewsKeralaNews

ശിവന്‍കുട്ടി രാജി വെയ്‌ക്കുന്നതാണ് നല്ലത്, അല്ലെങ്കില്‍ നാണം കെട്ട് പുറത്ത് പോകേണ്ടി വരുമെന്ന് കെ മുരളീധരന്‍

ശിവന്‍കുട്ടിയെ പോലൊരാളെ മന്ത്രിസഭയില്‍ എടുത്തത് തന്നെ തെറ്റാണെന്ന് മുരളീധരന്‍ പറഞ്ഞു

തിരുവനന്തപുരം : നിയമസഭ കൈയാങ്കളിക്കേസിൽ പ്രതിസ്ഥാനത്തുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജി വെയ്‌ക്കണമെന്ന് കെ മുരളീധരന്‍. അല്ലെങ്കില്‍ നാണം കെട്ട് പുറത്ത് പോകേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.

ധാര്‍മികതയില്ലാത്ത പാര്‍ട്ടിയായി സിപിഐഎം മാറി. ശിവന്‍കുട്ടിയെ പോലൊരാളെ മന്ത്രിസഭയില്‍ എടുത്തത് തന്നെ തെറ്റാണ്. കൂടാതെ പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയത് അതിലും വലിയ തെറ്റാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

Read Also  :  ഏതവനാടാ ഇത്ര കുരു പൊട്ടുന്നത്? ഇത് ഞാനും എന്റെ ഭാര്യയും 6 പെണ്മക്കളുമാണ്, ഒരു പള്ളീലച്ചനും പറഞ്ഞിട്ടല്ല: വൈറൽ പോസ്റ്റ്

നിയമസഭ കയ്യാങ്കളിക്കേസിൽ സിപിഎം അംഗങ്ങളായ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി പി ഐ അംഗം കെ അജിത്ത് തുടങ്ങിയവര്‍ വിചാരണ നേരിടണമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. നിയമസഭയിലെ അക്രമങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് പിൻവലിക്കാനുള്ള സർക്കാരിന്‍റെ ആവശ്യം തള്ളിയത്. സഭയില്‍ നടന്നത് പ്രതിഷേധമാണ് എന്ന സര്‍ക്കാര്‍ വാദം നിരാകരിച്ചു കൊണ്ടായിരുന്നു കോടതിവിധി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് സുപ്രധാന വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button