Latest NewsNewsIndia

ക്ഷേത്രങ്ങൾക്ക് നേരെ ഭീകരാക്രമണ ഭീഷണി : പ്രധാന ക്ഷേത്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി

ലക്‌നൗ : സംസ്ഥാനത്ത് ക്ഷേത്രങ്ങൾക്ക് നേരെ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി കത്ത് ലഭിച്ചതിന് പിന്നാലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം സുരക്ഷ വർദ്ധിപ്പിച്ച് യോഗി സർക്കാർ. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വാഹന പരിശോധന ഉൾപ്പെടെ ശക്തമാക്കിയിട്ടുണ്ട്. സംശയം തോന്നുന്നവരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.

Read Also : മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനീഷിയേറ്റീവ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് സൗദി അറേബ്യ  

ഇന്നലെയാണ് ഉത്തർപ്രദേശ് പോലീസിന് ക്ഷേത്രങ്ങൾ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് ലഭിച്ചത്. കത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചു. കത്ത് കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button