KeralaLatest NewsNewsInternational

മനസാക്ഷി മരവിച്ച നരഭോജികളാണ് താലിബാൻ തീവ്രവാദികൾ: കലാകാരന്മാരെ അവർക്ക് ഭയമാണെന്ന് എം എ നിഷാദ്

അഫ്ഗാനിസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന കോമഡി താരം നാസർ മുഹമ്മദിനെ അതിക്രൂരമായി കൊലപ്പെടുത്തിയ താലിബാനെതിരെ സംവിധായകൻ എം എ നിഷാദ്. ഖാസ സ്വാൻ എന്നറിയപ്പെട്ടിരുന്ന ഫസല്‍ മുഹമ്മദ് എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയായിരുന്നു താലിബാൻ. കലാകാരന്മാരെ തലൈബാന തീവ്രവാദികൾക്ക് ഭയമാണെന്ന് സംവിധായകൻ ഫേസ്‌ബുക്കിൽ കുറിച്ചു. തൂലിക പടവാളാക്കി, ഇവർക്കെതിരെ പ്രതികരിക്കുന്ന കലാകാരമാരെ തീവ്രവാദികൾക്ക് ഭയമാണെന്നാണ് നിഷാദ് പറയുന്നത്.

Also Read:ബിവറേജ് ബ്രാൻഡ് ചായ്‌വാലയിൽ നിക്ഷപം നടത്തി നയൻതാര

മനുഷ്യൻ ചിരിക്കുന്നത് ഇഷ്ടമല്ലാത്ത ഒരേയൊരു വർഗ്ഗം തീവ്രവാദികളാണെന്ന് പറയുന്ന സംവിധായകൻ താലിബാൻ തീവ്രവാദികളാൽ കൊല്ലപ്പെട്ട ഹാസ്യ നടൻ ഫസൽ മുഹമ്മദ് എന്ന കലാകാരൻ രക്തസാക്ഷിയായത് ജനങ്ങളെ ചിരിപ്പിച്ചത് കൊണ്ടാണെന്ന് വ്യക്തമാക്കുന്നു. മനസ്സാക്ഷി മരവിച്ച അറും കൊലയാളികളായ നരഭോജികളാണ് താലിബാൻ തീവ്രവാദികളെന്നും ലോകം മുഴുവൻ അശാന്തിയുടെ ഇരുണ്ട കാലത്തേക്ക് നയിക്കാൻ സദാ ജാഗരൂകരായി കരുക്കൾ നീക്കുകയാണ് ഇവരെന്നും നിഷാദ് വ്യക്തമാക്കുന്നു.

നാസറിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടാണ് താലിബാന്‍ ആദ്യം സ്വീകരിച്ചിരുന്നത്. എന്നാൽ, ഇയാളെ തട്ടിക്കൊണ്ടുപോകുന്ന വിഡിയോ വൈറലായതോടെ താലിബാന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും ക്രൂരന്മാരാണ് താലിബാനെന്നു പലരും വിമര്‍ശിച്ചു. അമേരിക്കയുമായി കഴിഞ്ഞവര്‍ഷം സേനാ പിന്മാറ്റ ധാരണയുണ്ടാക്കിയതിനു ശേഷം നിരവധി മാധ്യമപ്രവര്‍ത്തകരെയും ജഡ്ജിമാരെയും സാമൂഹികപ്രവര്‍ത്തകരെയുമാണ് താലിബാന്‍ കൊന്നൊടുക്കുന്നത്.

എം എ നിഷാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button