ടോക്യോ : ഒളിമ്പിക്സിൽ സ്വർണം നേടാൻ സഹായിച്ചത് ഗെയിംസിന്റെ ഭാഗമായി സംഘാടകർ വിതരണം ചെയ്ത ഗർഭനിരോധന ഉറകളാണെന്ന് ഓസ്ട്രേലിയൻ തുഴച്ചിൽ മെഡലിസ്റ്റ് ജെസീക്ക ഫോക്സ്. ഒളിമ്പിക്സിനെത്തിയ കായിക താരങ്ങൾക്കായി സംഘാടകർ 160,000 ഗർഭനിരോധന ഉറകളാണ് വിതരണം ചെയ്തത്. ഇവയൊന്നും ഒളിമ്പിക്സ് ഗ്രാമത്തിൽ ഉപയോഗിക്കാനല്ല, മറിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് കൊണ്ടു പോകാനാണ്.
Read Also : മോഡലുകളെ ഭീഷണിപ്പെടുത്തി അശ്ലീല സിനിമകളില്‍ അഭിനയിപ്പിച്ച യുവ നടി അറസ്റ്റിൽ
എയിഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായാണ് ഗർഭനിരോധന ഉറകൾ വിതരണം ചെയ്തിരിക്കുന്നത്. എന്നാൽ ഗർഭനിരോധന ഉറകളിലെ റബർ, തന്റെ ബോട്ടിന്റെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിച്ചതായാണ് ജെസീക്ക വെളിപ്പെടുത്തിയിരിക്കുന്നത്.
തന്റെ ടീം എങ്ങനെ മത്സരത്തിൽ വിജയിച്ചു എന്നത് ജെസീക്ക ടിക്ടോക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ‘തുഴച്ചിലുകാർ എങ്ങനെ കോണ്ടം ഉപയോഗിക്കുന്നു?‘ എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
https://www.instagram.com/p/CR3ZKqSBEjU/?utm_source=ig_embed&ig_rid=f79436bc-7748-470b-a464-4225783abb70
Post Your Comments