ന്യൂഡല്‍ഹി: ക്രൈസ്തവ ദേവാലയം തകര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഛത്തര്‍പ്പുരിലെ ക്രൈസ്തവ ദേവാലയമാണ് തകർക്കപ്പെട്ടത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെന്റ വസതിയിലേക്ക് വിശ്വാസികൾ മാര്‍ച്ച് നടത്തി. പ്രതിഷേധ സ്ഥലത്ത് പൊലീസ് അകമ്പടിയോടെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ രാഘവ് ഛദ്ദ എത്തിയത് ഉന്തിലും തള്ളിലും കലാശിച്ചു.
read also: ട്വന്റി ട്വന്റിയില്‍ പ്രവര്‍ത്തകരുടെ കൂട്ടരാജി: കരുക്കള്‍ നീക്കി സിപിഎം
സര്‍ക്കാറിന്റെ അറിവോടെയല്ല ഉദ്യോഗസ്ഥര്‍ പള്ളിപൊളിച്ചതെന്നും പള്ളി ഉടന്‍ പുനര്‍നിര്‍മിക്കുമെന്ന് കെജ്‌രിവാള്‍ ഉറപ്പ് കൊടുത്തിട്ടുണ്ടെന്നും രാഘവ് ഛദ്ദ പറഞ്ഞു. ഛത്തര്‍പ്പുര്‍ ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ചിലെ വികാരി ഇടവകക്കാര്‍ക്കയച്ച കത്തിെന്റ പകര്‍പ്പുമായാണ് രാഘവ് ഛദ്ദ വന്നത്.
കെജ്‌രിവാള്‍ അറിഞ്ഞുകൊണ്ടല്ല പള്ളിപൊളിച്ചതെന്ന് പള്ളിയിലെ പ്രധാന പുരോഹിതന്‍ ഈ കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന ഛദ്ദയുടെ വാക്കുകളാണ് ഉന്തിനും തള്ളിനും കാരണമായത്.
Post Your Comments