KeralaLatest NewsNews

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ 12-ാം വാർഷികാഘോഷം: മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും

തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് തിങ്കളാഴ്ച 12 വയസ്സ് തികയുന്നു. സ്‌കൂൾ വിദ്യാർത്ഥികളുടെ ജീവിതത്തിലും കാഴ്ച്ചപ്പാടിലും സമൂലമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. പദ്ധതിയുടെ വാർഷികദിനാചരണം തിങ്കളാഴ്ച്ച വൈകിട്ട് ഏഴുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ, സ്റ്റുഡന്റ്് പോലീസ് കേഡറ്റ് എന്നിവയുടെ ഫേസ്ബുക്ക്, യുട്യൂബ് പേജുകളിലൂടെ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യും. ആഗസ്റ്റ് രണ്ട് മുതൽ ഏഴ് വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംസ്ഥാനത്തെമ്പാടും വിവിധ പരിപാടികളാണ് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

Read Also: കുതിരാന്‍ തുരങ്ക നിര്‍മ്മാണം വേഗത്തിലാക്കിയത് പിണറായി സര്‍ക്കാര്‍ :  ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എ റഹീം

പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് തിങ്കളാഴ്ച രാവിലെ 8.45 ന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതാക ഉയർത്തി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കും. ഇതേസമയം തന്നെ എല്ലാ ജില്ലകളിലും പതാക ഉയർത്തലും ഗാർഡ് ഓഫ് ഓണറും സംഘടിപ്പിച്ചിട്ടുണ്ട്.

വൈകിട്ട് ഏഴുമണിക്ക് ഓൺലൈനിൽ നടക്കുന്ന വാർഷിക ഉദ്ഘാടനച്ചടങ്ങിൽ അരലക്ഷം സ്റ്റുഡൻറ് പോലീസ് കേഡറ്റുകളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കും. പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാകും. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി.വിജയൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

Read Also: മുൻവാതിൽ കുത്തിതുറന്ന് ആളൊഴിഞ്ഞ വീട്ടിൽ മോഷണം: പ്രതിയെ പിടികൂടി പോലീസ്

വിവിധ വകുപ്പ് മേധാവികൾ വിവിധ വിഷയങ്ങളെ അധികരിച്ച് എസ്.പി.സി ദിന സന്ദേശം നൽകും. ‘ആവാസവ്യവസ്ഥയുടെ പുന:സ്ഥാപനത്തിൽ യുവാക്കളുടെ പങ്ക്’ എന്ന വിഷയത്തിൽ വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.കെ കേശവനും ‘അനാരോഗ്യകരമായ ആസക്തികൾക്കെതിരെ എസ്.പി.സി” എന്ന വിഷയത്തിൽ എക്‌സൈസ് കമ്മിഷണർ എസ്. അനന്തകൃഷ്ണനും സന്ദേശം നൽകും. ‘സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മാറ്റങ്ങളുടെ നേതാവ്’ എന്ന വിഷയത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷും ‘കൊറോണ പ്രതിരോധവും എസ്.പി.സിയും’ എന്ന വിഷയത്തിൽ എ.ഡി.ജി.പി വിജയ് സാഖറെയുമാണ് സന്ദേശം നൽകുക. ‘പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉയർത്തുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി” എന്ന വിഷയത്തിൽ പട്ടികജാതി വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാർ സംസാരിക്കും.

നിലവിൽ സംസ്ഥാനത്ത് 803 സ്‌കൂളുകളിലാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നിലവിൽ ഉള്ളത്. സർക്കാരിന്റെ 100 ദിവസത്തെ കർമ്മപരിപാടിയിൽ പെടുത്തി 197 സ്‌കൂളുകളിലേയ്ക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനുള്ള ഉള്ള ശ്രമം അവസാനഘട്ടത്തിലാണ്.

Read Also: യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ വർധനവ്: ജൂലൈ മാസത്തിൽ റെക്കോർഡ് നേട്ടം

shortlink

Related Articles

Post Your Comments

Related Articles


Back to top button