Latest NewsNewsInternationalCrime

സഹോദരങ്ങളെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി മാസങ്ങളോളം കാറിൽ യാത്ര: യുവതി പിടിയിൽ

ഇവരുടെ ബന്ധുക്കളായ ഏഴ് വയസ്സുള്ള പെൺകുട്ടിയുടെയും അഞ്ച് വയസ്സുള്ള ആൺകുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്

ബോൾട്ടിമോർ : സഹോദരങ്ങളെ കൊന്ന് മൃതദേഹം കാറിൽ സൂക്ഷിച്ച് മാസങ്ങളോളം യാത്ര നടത്തിയ യുവതി പിടിയിൽ. ബാൾട്ടിമോറിലെ ഈസ്റ്റ് കോസ്റ്റ് സിറ്റി സ്വദേശിയായ നികോൾ ജോൺസൺ ആണ് അറസ്റ്റിലായത്. ഇവരുടെ ബന്ധുക്കളായ ഏഴ് വയസ്സുള്ള പെൺകുട്ടിയുടെയും അഞ്ച് വയസ്സുള്ള ആൺകുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ വ‍ർഷം മെയിലാണ് പെൺകുട്ടികയെ കൊന്ന് പെട്ടിയിലാക്കി കാറിൽ സൂക്ഷിച്ചത്. തുടർന്ന് ഒന്നും സംഭവിക്കാത്തതുപോലെയാണ് ഇവ‍ർ ഇതേ കാർ ഉപയോ​ഗിച്ചിരുന്നത്. ഒരു വ‍ർഷത്തിന് ശേഷം ആൺകുട്ടിയുടെ മൃതദേഹവും അഴുകി ദ്രവിച്ച് തുടങ്ങിയ പെൺകുട്ടിയുടെ മൃതദേഹം ഇരുന്ന അതേ പെട്ടിയിലേക്ക് മാറ്റി പ്ലാസ്റ്റിക് ബാ​ഗുകൊണ്ട് പൊതിഞ്ഞു.

Read Also  :  അലൂമിനിയം പാത്രത്തിനുള്ളില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

അമിത വേ​ഗത്തിൽ വാ​ഹനം ഓടിച്ചതിന് ബുധനാഴ്ച നിക്കോളിനെ കാ‍ർ സഹിതം പൊലീസ് പിടികൂടിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. വാഹനം പിടിച്ചെടുക്കുമെന്ന് പറഞ്ഞപ്പോൾ കുഴപ്പമില്ല, അഞ്ച് ദിവസത്തേക്ക് താൻ നാട്ടിലുണ്ടാകില്ലെന്നാണ് ഇവ‍ർ മറുപടി പറഞ്ഞതെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button