Latest NewsKeralaNews

സ്റ്റേഡിയങ്ങൾ മറ്റാവശ്യങ്ങൾക്ക് നൽകുന്നത് നിരോധിക്കും: കായികമന്ത്രി വി.അബ്ദുറഹ്മാൻ

തിരുവനന്തപുരം: സ്റ്റേഡിയങ്ങൾ മറ്റാവശ്യങ്ങൾക്ക് നൽകുന്നത് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. സ്റ്റേഡിയങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം പറഞ്ഞു. സ്പോർട്സ് കേരള ലിമിറ്റഡിന്റെ കീഴിലുള്ള എല്ലാ സ്റ്റേഡിയങ്ങളും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: ജനങ്ങൾക്ക് നഷ്ടപ്പെട്ട ഈ സർക്കാരിനുള്ള വിശ്വാസം എപ്പോൾ തിരിച്ചു കൊടുക്കാൻ പറ്റും? വിമർശനവുമായി അഡ്വ: ഹരീഷ് വാസുദേവൻ

‘ക്രിക്കറ്റ് കലണ്ടറിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെടുത്തിയിരുന്നു. പക്ഷേ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ കാരണം അത് നഷ്ടപ്പെട്ടു. ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുത്. സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ പുരോഗമിക്കേണ്ടതുണ്ടെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും’ അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് മാസത്തിൽ സ്പോർട്സ് കേരള ലിമിറ്റഡിന്റെ പ്രഥമ ബോർഡ് യോഗം ചേരുന്നുണ്ടെന്നും ഡയറക്ടറോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: റെയിൽ പാളത്തിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button