ടോക്കിയോ: ജിംനാസ്റ്റിക്സ് സൂപ്പർ താരം സിമോൺ ബൈൽസ് രണ്ടു ഒളിമ്പിക്സ് ഫൈനലുകളിൽ നിന്നുകൂടി പിന്മാറി. വാൾട്ടിലും അൺഈവൻ ബാർസിലും മത്സരിക്കില്ലെന്ന് താരം അറിയിച്ചതായി യു എസ് എ ജിംനാസ്റ്റിക്സ് അറിയിച്ചു. ഇനി നടക്കാനിരിക്കുന്ന ഫ്ലോർ എക്സർസൈസ് ഫൈനലിലും താരം മത്സരിക്കുമോ എന്ന കാര്യം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.
നേരത്തെ വ്യാഴാഴ്ച നടന്ന വനിതകളുടെ ഓൾ-എറൗണ്ട് ഫൈനലിൽ നിന്നും താരം പിന്മാറിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ബൈൽസിന്റെ പിന്മാറ്റമെന്നാണ് സൂചന. ഇതോടെ, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ഫൈനലിൽ അമേരിക്കയ്ക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതാണ്.
Read Also:- പാലിന്റെ ആര്‍ക്കും അറിയാത്ത ചില ഗുണങ്ങള്‍
2016ലെ റിയോ ഒളിമ്പിക്സിൽ നാലു സ്വർണവും ഒരു വെങ്കലവും നേടിയ താരമാണ് ബൈൽസ്. ഇത്തവണ വ്യക്തിഗത ഇനങ്ങളിൽ ഏഴെണ്ണത്തിലും ബൈൽസ് ഫൈനലിൽ എത്തിയിരുന്നു. പ്രതീക്ഷകളുടെ ഭാരം തന്റെ ചുമലുകളിലുണ്ടെന്ന് ബൈൽസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. ചിലപ്പോൾ ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും ഒളിമ്പിക്സ് എന്നാൽ തമാശയല്ലെന്നും ബൈൽസ് കുറിച്ചു.
Post Your Comments