നിരവധി ആളുകളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. ഹോർമോൺ മാറ്റങ്ങൾ, മലിനീകരണം, ഗർഭധാരണത്തിന് ശേഷമുള്ള കാലഘട്ടം, താരൻ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. മുടികൊഴിച്ചിലുണ്ടാകാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
മുട്ട
ഒരു മുട്ട, ഒരു കപ്പ് പാൽ, 2 ടേബിൾസ്പൂൺ ഒലിവ് ഓയിൽ, 2 ടേബിൾസ്പൂൺ നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് ഒരു മാസ്ക് ഉണ്ടാക്കുക. ഇത് മുടിയിൽ പുരട്ടി 20 മിനുട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. മുടി ആരോഗ്യത്തോടെ തഴച്ച് വളരാനും മുടികൊഴിച്ചിൽ കുറയാനും ഈ പാക്ക് ഏറെ നല്ലതാണ്.
സവാള നീരും വെളിച്ചെണ്ണയും
സവാളയിൽ സൾഫർ അടങ്ങിയിട്ടുണ്ട്. സവാള ജ്യൂസ് തലയോട്ടിയിൽ പുരട്ടുന്നത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. സവാള ജ്യൂസിൽ അൽപം വെളിച്ചെണ്ണ ചേർത്ത് വേണം തലയിൽ പുരട്ടാൻ. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യകരമായ ചർമ്മകോശങ്ങളുടെ ഉത്പാദനത്തിനും മുടിയുടെ വളർച്ചയ്ക്കും കൊളാജൻ സഹായിക്കുന്നു.
read also : അമിത് ഷായുടെ ബന്ധു എന്ന വ്യാജേനെ ആൾമാറാട്ടം : യുവാവിനെതിരെ കേസെടുത്ത് പോലീസ്
ഗ്രീൻ ടീ
മുടി കൊഴിച്ചിലും താരനും തടയാൻ ഗ്രീൻ ടീ ഉപയോഗിച്ചുള്ള ഹെയർ പാക്ക് ഉപയോഗിക്കാവുന്നതാണ്. ഗ്രീൻ ടീ വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടി പെട്ടെന്ന് പൊട്ടുന്നത് തടയാനും ഗുണം ചെയ്യും.
Post Your Comments