ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായവരുടെ കണക്കുകള്‍ പുറത്ത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം 179 പേര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ അറിയിച്ചു. ലോക്‌സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Also Read: സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2 കോടി കടന്നു: കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രി
പ്രതിരോധ പാര്‍ശ്വഫലങ്ങളെ കുറിച്ച് വിലയിരുത്തുന്ന ദേശീയ തലത്തിലുളള കമ്മിറ്റിയുടെ കണക്കുകളാണ് മന്ത്രി പങ്കുവെച്ചത്. വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം മഹാരാഷ്ട്രയില്‍ ഒരു മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡോ. ഭാരതി പ്രവീണ്‍ പവാര്‍ അറിയിച്ചു. ഗുരുതരമായ അലര്‍ജിയാണ് മരണ കാരണമെന്നും വാക്‌സിന്‍ ഉള്‍പ്പെടെ ഏത് മരുന്ന് നല്‍കിയാലും ഉണ്ടാകാവുന്ന അലര്‍ജി കാരണമാണ് മരണം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡ് വാക്‌സിനുകളുടെ എമര്‍ജന്‍സി യൂസ് ലിസ്റ്റില്‍ നിലവില്‍ കോവാക്‌സിന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കോവാക്‌സിന്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ രേഖകള്‍ ജൂലൈ 9ന് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇവ പരിശോധിച്ച് ലോകാരോഗ്യ സംഘടന തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments