COVID 19KeralaLatest NewsNewsIndia

സ്കൂളുകൾ തുറന്നാൽ രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുമോ ? സർവ്വേ ഫലം പുറത്ത്

ന്യൂഡൽഹി : കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രാജ്യത്തെ മുഴുവന്‍ സ്കൂളുകളും അടച്ചിടണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുക്കെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ തൊട്ട് മുമ്പായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചില സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം വീണ്ടും കേസുകള്‍ കൂടാന്‍ വഴിയൊരുക്കിയതോടെ സ്കൂളുകള്‍ വീണ്ടും അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.

രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ ഓഗസ്റ്റ് ആദ്യം വാരം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടുത്ത മാസം മുതല്‍ സ്കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കാതെ തങ്ങളുടെ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കില്ലെന്ന അഭിപ്രായക്കാരാണ് ഈയടുത്ത് നടന്ന സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനം രക്ഷിതാക്കളും. രാജ്യത്തെ 361 ജില്ലകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 32,000 രക്ഷിതാക്കളില്‍ 30 ശതമാനം പേരും തങ്ങളുടെ ജില്ലയിലെ കോവിഡ് പോസിറ്റീവ് കേസുകള്‍ പൂജ്യത്തിലെത്തിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികളെ സ്കൂളുകളിലേക്കയക്കൂ എന്ന നിലാപാടാണ് സ്വീകരിക്കുന്നത്.

കുട്ടികള്‍ സ്കൂളിലേക്ക് വിടണമെങ്കിൽ അവര്‍ക്ക് കുത്തിവെപ്പ് നല്‍കുക എന്നത് വളരെ പ്രധാനമാണെന്നാണ് സർവ്വേകൾ സൂചിപ്പിക്കുന്നത്. ലോക്കല്‍ സര്‍ക്കിള്‍സ് ഓണ്‍ലൈനായി നടത്തിയ സര്‍വ്വേ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനം രക്ഷിതാക്കളും വാക്സിന്‍ ലഭിക്കാതെ കുട്ടികളെ സ്കൂളുകളിലേക്ക് വിടില്ല എന്ന അഭിപ്രായക്കാരാണ്. എന്നാല്‍ 21 ശതമാനം രക്ഷിതാക്കള്‍ എപ്പോള്‍ സ്കൂള്‍ തുറന്നാലും തങ്ങളുടെ കുട്ടികളെ പറഞ്ഞയക്കാന്‍ തയ്യാറാണ് എന്ന് പറയുന്നു.

അതേസമയം കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഉടന്‍ വിതരണം ചെയ്യാന്‍ തുടങ്ങിയേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ചെവ്വാഴ്ച അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button