ജമ്മു: 2019 ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് സൈന്യം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ താമസക്കാരനും പാക് ഭീകരവാദിയുമായ അബു സൈഫുള്ളയെ ആണ് സൈന്യം വധിച്ചത്. ശനിയാഴ്ച ജമ്മു കശ്മീരിലെ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിലാണ് ജെയ്ഷ മുഹമ്മദിന്റെ പ്രധാനിയായ അബു സൈഫുള്ളയെ സൈന്യം വധിച്ചത്. തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയിലാണ് അബു സൈഫുള്ള അടക്കം രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.
2019 ൽ രാജ്യം നടുങ്ങിയ പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരെയാണ് രാജ്യത്തിനു നഷ്ടമായത്. ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ മുഖ്യ ഗൂഡാലോചനക്കാരിൽ ഒരാളാണ് സൈഫുള്ള. ദക്ഷിണ കശ്മീരിലെ ജെയ്ഷിന്റെ പ്രവർത്തന കമാൻഡർ സൈഫുള്ളയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അദ്നാൻ എന്നും ലംബൂ എന്നും ആയിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്. ജെയ്ഷെ സ്ഥാപകൻ മൗലാന മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധുവാണ് കൊല്ലപ്പെട്ട സൈഫുള്ള. രജൗരി ഹൈവേയില്‍ കണ്ടെത്തിയ ഐഇഡി ബോംബുകള്‍ സുരക്ഷാസേന നിര്‍വീര്യമാക്കി
Post Your Comments