Latest NewsNewsIndia

ക്ഷേത്രത്തിന്റെ പണം മറ്റ് മതസ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വിലക്ക്, കര്‍ണാടക സർക്കാരിന്റെ പുതിയ ഉത്തരവ്

താസ്തികും വാര്‍ഷിക ഗ്രാന്റും 757 മതകേന്ദ്രങ്ങള്‍ക്കും പ്രാര്‍ഥനാ കേന്ദ്രങ്ങള്‍ക്കും വകമാറ്റുന്നതിനെ വിലക്കുന്നതാണ് ഉത്തരവ്.

ബംഗളൂരു: ക്ഷേത്രത്തിന്റെ പണം മറ്റ് മതസ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. ഹിന്ദുമത, കാരുണ്യ എന്‍ഡോവ്‌മെന്റ് വകുപ്പിന്റെ ഫണ്ട് ഹിന്ദു ഇതര പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റ് ഏതെങ്കിലും മതസ്ഥാനങ്ങള്‍ക്കോ വേണ്ടി ചെലവഴിക്കുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് ജൂലൈ 23 തീയതി രേഖപ്പെടുത്തി പുറത്തിറക്കി. ഹിന്ദു ക്ഷേത്രങ്ങളില്‍നിന്നുള്ള പണം മറ്റ് ഏതെങ്കിലും ഹിന്ദു ഇതര കാരണങ്ങള്‍ക്ക് വകമാറ്റുന്നത് തടഞ്ഞാണ് ഉത്തരവ്.

read also: കുതിരാൻ തുരങ്കം തുറക്കുന്നതിൽ സന്തോഷം: കേന്ദ്ര സർക്കാരിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മുഹമ്മദ് റിയാസ്

ഹിന്ദു ക്ഷേത്രങ്ങളില്‍നിന്നുള്ള പണം മറ്റ് മതസ്ഥാപനങ്ങള്‍ക്കായി വകമാറ്റി ചെലവഴിക്കുന്നതിനെ സംസ്ഥാന, ജില്ലാ ധാര്‍മിക പരിഷത്തുകളില്‍നിന്നുള്ള അംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് നിര്‍ണായക തീരുമാനം.

താസ്തികും വാര്‍ഷിക ഗ്രാന്റും 757 മതകേന്ദ്രങ്ങള്‍ക്കും പ്രാര്‍ഥനാ കേന്ദ്രങ്ങള്‍ക്കും വകമാറ്റുന്നതിനെ വിലക്കുന്നതാണ് ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button