തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിനു വിതരണം ചെയ്യാനൊരുങ്ങുന്ന സ്പെഷ്യൽ ഭക്ഷ്യ കിറ്റുകൾ തയ്യാറായിക്കഴിഞ്ഞു. സംസ്ഥാനതല വിതരണോൽഘാടനം ഇന്ന് തിരുവനന്തപുരത്ത് നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യ കിറ്റിൽ ഉണ്ടാവുക.
മുൻ മാസങ്ങളിലേതുപോലെ എ.എ.വൈ, മുൻഗണന, മുൻഗണനേതര സബ്‌സിഡി, മുൻഗണനേതര നോൺസബ്‌സിഡി എന്ന ക്രമത്തിലായിരിക്കും ഓണക്കിറ്റ് വിതരണം നടക്കുക.
അതേസമയം ഓണമുണ്ണാൻ സ്പെഷ്യൽ കിറ്റ് റെഡിയെന്ന ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയ മുഖ്യമന്ത്രിക്ക് പൊങ്കാലയുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. കമന്റുകളിലധികവും മുഖ്യമന്ത്രിയെയും ഓണകിറ്റിനെയും പരിഹസിച്ചുള്ളവയാണ്. പോലീസുകാരുടെ പിഴയീടാക്കലാണ് മിക്ക കമെന്റുകളിലും വിഷയമായിട്ടുള്ളത്. കിറ്റ് വാങ്ങാൻ പോകുന്നവർ ഫൈൻ അടക്കാനുള്ള പൈസ കൂടി കയ്യിൽ കരുതണമെന്നും ചിലർ ഓർമ്മിപ്പിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
ഓണത്തിനു വിതരണം ചെയ്യാനൊരുങ്ങുന്ന സ്പെഷ്യൽ ഭക്ഷ്യ കിറ്റുകൾ തയ്യാറായിക്കഴിഞ്ഞു. സംസ്ഥാനതല വിതരണോൽഘാടനം ഇന്നു തിരുവനന്തപുരത്തു നടന്നു.
ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ്(20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യ കിറ്റിൽ ഉണ്ടാവുക.
മുൻ മാസങ്ങളിലേതുപോലെ എ.എ.വൈ, മുൻഗണന, മുൻഗണനേതര സബ്‌സിഡി, മുൻഗണനേതര നോൺ സബ്‌സിഡി എന്ന ക്രമത്തിലായിരിക്കും ഓണക്കിറ്റ് വിതരണം നടക്കുക.
https://www.facebook.com/PinarayiVijayan/posts/4280350165390114
Post Your Comments