ഷിലോങ്: ചിക്കന്‍, മട്ടണ്‍, മീന്‍ തുടങ്ങിയവ കഴിക്കുന്നതിനേക്കാള്‍ കൂടുതലായി ആളുകള്‍ ബീഫ് കഴിക്കണമെന്ന് മേഘാലയിലെ ബിജെപി മന്ത്രി സന്‍ബോര്‍ ശുല്ലൈ. ബീഫ് കഴിക്കുന്നതിന് ബി ജെ പി ഒരിക്കലും എതിരല്ലെന്നാണ് അദ്ദേഹം പറയുന്നത്. ബി ജെ പി ബീഫിന് എതിരാണെന്നാണ് ഒരു പൊതുധാരണ അത് മാറ്റുകയാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ട കേസ്: മകൻ തെറ്റ് ചെയ്‌തെങ്കിൽ ശിക്ഷിക്കപ്പെടട്ടേയെന്ന് സെറീന വഹാബ്
ഒരു ജനാധിപത്യ രാജ്യത്ത് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ചിക്കനും മട്ടനും മീനുമൊക്കെ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബിഫ് കഴിക്കണമെന്ന് ഞാന്‍ ആളുകളോട് പറയും. ഇതുവഴി ബിജെപി പശു കശാപ്പ് നിരോധിക്കുമെന്ന ആളുകളുടെ ധാരണ ഇല്ലാതാക്കാന്‍ കഴിയുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി സന്‍ബോര്‍ അഭിപ്രായപ്പെട്ടു.
Post Your Comments