ലിമാ : പെറുവിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 41 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം 12.10 നായിരുന്നു ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വളരെയധികം നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. പരിക്കേറ്റവരില്‍ 20 ഓളം പേര് ഇതിനകം ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
Read Also : ലോക്ക് ഡൗണിൽ പോലീസ് പിഴയിട്ടത് 150 ലേറെ തവണ : വേറിട്ട പ്രതിഷേധവുമായി യുവാവ്
പ്രാദേശിക ആര്‍പിപി റേഡിയോസുല്ലാന നഗരത്തിന് സമീപം 36 കിലോമീറ്റര്‍ (22 മൈല്‍) ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടര്‍ന്ന് നിരവധി ജനവാസ കെട്ടിടങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോ ഭൂചലനബാധിത പ്രദേശം സന്ദര്‍ശിച്ചു.
സുല്ലാന നഗരത്തില്‍ ഭൂചലനത്തിൽ 35 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പിയൂറ മേഖലയിലെ ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. റിപോര്‍ട്ട് പ്രകാരം പ്രാദേശിക തലസ്ഥാനമായ പിയൂറയില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Post Your Comments