KeralaLatest NewsNews

ജനങ്ങളെ സംരക്ഷിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വം: എത്ര ആക്രമിച്ചാലും കര്‍ത്തവ്യം തുടരുമെന്ന് കേരള പൊലീസ്

കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിൽ നടന്ന ബൈക്ക് അപകടത്തിൽ മൂന്നു ജീവനുകളാണ് പൊലിഞ്ഞത്.

തിരുവനന്തപുരം : ചങ്ങനാശേരിയിൽ നടന്ന ബൈക്ക് അപകടത്തിന്
കാരണക്കാരായ റൈഡേഴ്‌സിനെ പിന്തുണച്ച്  ഫേസ്ബുക്കില്‍ കമന്റിട്ട യുവാക്കള്‍ക്ക് മറുപടിയുമായി കേരള പൊലീസ്. അപകടങ്ങളില്‍പ്പെടാതെ ജനങ്ങളെ സംരക്ഷിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും അതിനെതിരെ ഒളിഞ്ഞിരുന്ന് ആക്രമിച്ചാലും, കൂട്ടം കൂടി ആക്രമിച്ചാലും കര്‍ത്തവ്യം തുടരുക തന്നെ ചെയ്യുമെന്നും കേരള പൊലീസ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പൊലീസ് ഇക്കാര്യം പറഞ്ഞത്.

‘ചങ്ങനാശേരി അപകടത്തില്‍പ്പെട്ടവര്‍ ധീരന്‍മാരാണ്, പൊരുതി തോറ്റാല്‍ അങ്ങ് പോട്ടെയെന്ന് വയ്ക്കും. ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു. മലയാളികള്‍ ഇതൊക്കെ കണ്ട് തുടങ്ങിയതല്ലേയുള്ളൂ’യെന്ന കമന്റുകള്‍ക്കാണ് പൊലീസിന്റെ മറുപടി.

റോഡുകളില്‍ അഭ്യാസപ്രകടനം കാണിക്കുന്നവര്‍ക്കെതിരെയും അത് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും മോട്ടോര്‍ വെഹിക്കിള്‍ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരം കര്‍ശന നടപടി ഉണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button