തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിൽ ഒരു പാർട്ടിയിൽ നിന്നും സ്വാധീനശ്രമങ്ങളും സമ്മര്‍ദ്ദവുമുണ്ടായിട്ടുണ്ടെന്ന് കസ്റ്റംസ് കമ്മീഷണറുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് വി മുരളീധരന്‍. സാമാന്യ ബോധമുള്ള ആര്‍ക്കും അത് ഏത് പാർട്ടിയാണെന്ന് വ്യക്തമായിട്ടുണ്ടെന്ന് വി മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
‘ഒരു പാര്‍ട്ടിയുടേയും പേര് പറയാന്‍ കൂട്ടാക്കാതെയാണ് കസ്റ്റംസ് സ് കമ്മീഷ്ണര്‍ പ്രതികരിച്ചിരിക്കുന്നത്. സ്വര്‍ക്കടത്ത് കേസില്‍ സംസ്ഥാനത്തെ ഒരു പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. സാമാന്യ ബോധമുള്ള ആര്‍ക്കും അതാരാണെന്ന് വ്യക്തമായിട്ടുണ്ട്’- മരളീധരന്‍ പറഞ്ഞു.
Read Also : കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് ഇനി പരിഹാരമുണ്ടാകും: നാളികേര വികസന ബോര്‍ഡ് മെമ്പറായി സുരേഷ് ഗോപി
അന്വേഷണത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാധീനിക്കുന്നത് കേരളത്തില്‍ ആദ്യത്തെ സംഭവമല്ലെന്നും കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും വഴങ്ങുന്ന ഏജന്‍സിയല്ല കസ്റ്റംസെന്നും സുമിത് കുമാര്‍ പറഞ്ഞു. ഡോളര്‍ കടത്തുകേസുമായി മുന്‍മന്ത്രി കെടി ജലീലിന് നേരിട്ട് ബന്ധമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ചില നയതന്ത്ര ഉദ്യോഗസ്ഥരുമായി മാത്രമാണ് ജലീലിന് ബന്ധമെന്നും സൂചിപ്പിച്ചു. ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments