COVID 19Latest NewsNewsIndiaInternational

കൊവിഡ് വ്യാപനം : ഇന്ത്യക്കാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ ലിസ്റ്റ് കാണാം

ന്യൂഡൽഹി : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ യാത്ര വിലക്ക് മിക്ക രാജ്യങ്ങളും വീണ്ടും നീട്ടിയിരിക്കുകയാണ്. കൊവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും ഡെൽറ്റ വകഭേദം വ്യാപിക്കുന്നതാണ് യാത്രാവിലക്ക് തുടരാന്‍ മറ്റു രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്.

Read Also : പ​ഞ്ചാ​യ​ത്ത് ഓഫീ​സി​ല്‍ കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷം : നിരവധി പേര്‍ക്ക് പരിക്ക് 

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യു എ ഇ ഏർപ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. നിരോധനം എപ്പോൾ നീക്കുമെന്ന് ഉറപ്പില്ലെന്ന് ഇത്തിഹാദ് എയർവെയ്സ് പറഞ്ഞു. കാനഡയിലും ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള ഫ്ലൈറ്റുകൾ നിരോധിച്ചു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സ്വദേശികൾക്ക് മൂന്നു വർഷം വിലക്കേർപ്പെടുത്തുമെന്നാണ് സൗദി അറേബ്യയുടെ നിലപാട്. ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, തുർക്കി, ഈജിപ്ത്, ലബനൻ, അർജന്‍റീന, ബ്രസീൽ, ഇത്യോപ്യ, സൗത്ത് ആഫ്രിക്ക, തുർക്കി, വിയറ്റ്നാം രാജ്യങ്ങളാണ് നിലവിൽ സൗദിയുടെ കൊവിഡ് റെഡ്‌ലിസ്റ്റിൽ ഉൾപ്പെടുന്നത്.

ഫിലിപ്പീൻസും ഇന്ത്യയെ കൂടാതെ മറ്റ് ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾക്കുള്ള നിയന്ത്രണങ്ങൾ നീട്ടി. അതേസമയം ഫ്രാൻസിലേക്കും ജർമ്മനിയിലേക്കും വാക്സിനെടുത്ത ഇന്ത്യക്കാർക്ക് യാത്ര ചെയ്യാൻ അനുമതി ഉണ്ട്. അടുത്തിടെയാണ് ഫ്രാൻസ് ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തത്. ഇന്ത്യയിൽ ഡെൽറ്റ വകഭേദം ആദ്യമായി കണ്ടെത്തിയതിനാലാണ് കൂടുതൽ രാജ്യങ്ങളും ഇന്ത്യയെ വിലക്കുന്നതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button