COVID 19Latest NewsKeralaNews

കാസര്‍കോട് കോവിഡ് വാക്സിനേഷൻ ക്യാമ്പിൽ കൂട്ടത്തല്ല് : നിരവധി പേർക്ക് പരിക്ക്

കാസര്‍കോട് : മെഗ്രാല്‍പുത്തൂരില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് വാക്‌സിനെടുക്കുന്നതിനായാണ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്. പുറത്ത് നിന്ന് എത്തി വാക്‌സിന്‍ സ്വീകരിച്ചവരെ ചോദ്യം ചെയ്യുകയും ഇത് തര്‍ക്കത്തിലേക്ക് വഴിമാറിയതുമാണ് കൂട്ടത്തല്ലിന് കാരണം.

Read Also : ഇന്ധന വില്‍പ്പന : നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരുമാസം ലഭിക്കുന്നത് 600 കോടിയോളം രൂപ : കണക്കുകൾ പുറത്ത്  

വാര്‍ഡിന് പുറത്തുള്ളവരും പഞ്ചായത്തിന് പുറത്തുള്ളവരും എത്തി വാക്‌സിനെടുത്തുവെന്ന് ആരോപിച്ച് ലീഗ് പ്രവര്‍ത്തകരാണ് തല്ലുണ്ടാക്കിയത്. സംഘര്‍ഷത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. പുറമേ നിന്നുള്ളവര്‍ വാക്‌സിനെടുത്തതാണ് സംഘര്‍ഷത്തിന് കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരും സ്ഥിരീകരിക്കുന്നു.

പോലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പിന്നീട് പോലീസ് കാവലിൽ വാക്‌സിനേഷന്‍ തുടരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button