കൊല്ലം : കരുനാഗപ്പള്ളി കുലശേഖരപുരം പഞ്ചായത്ത് ഓഫിസില്‍ യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ഇരു ഭാഗത്തിലുമുള്ള 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
Read Also : റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി വൻഭൂചലനം : നാൽപ്പതോളം പേര്‍ക്ക് പരിക്ക്
വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. പഞ്ചായത്തോഫീസില്‍ യു.ഡി.എഫ് മെംബര്‍മാരും കോണ്‍ഗ്രസ് നേതാക്കളും എത്തി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കുന്നതിനിടെ സമീപമുണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകരുമായി വാക്കേറ്റവും സംഘര്‍ഷവുമുണ്ടാകുകയായിരുന്നു.
യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളായ യൂസഫ് കുഞ്ഞ്, ഇര്‍ഷാദ് ബഷീര്‍, ഷാലി, ദീപക്, സൗമ്യ, സ്നേഹലത എന്നിവര്‍ക്കും കോണ്‍ഗ്രസ് ഓച്ചിറ ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദന്, ആദിനാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എം. നൗഷാദ്, മുന്‍ പഞ്ചായത്തംഗം എന്‍. രാജു എന്നിവര്‍ക്കും സി.പി.എം ബ്രാഞ്ച് സെക്രട്ടറി ലിനേഷ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ രഞ്ജിത്, വി.പി. കൃഷ്ണന് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
Post Your Comments