തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,624 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂർ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂർ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസർഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,72,17,010 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,781 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 112 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,487 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3360, തൃശൂർ 2680, പാലക്കാട് 1587, കോഴിക്കോട് 2090, എറണാകുളം 2025, കൊല്ലം 1366, കണ്ണൂർ 1176, ആലപ്പുഴ 1106, കോട്ടയം 1045, തിരുവനന്തപുരം 879, കാസർഗോഡ് 693, പത്തനംതിട്ട 602, വയനാട് 515, ഇടുക്കി 363 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
98 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 20, കാസർഗോഡ് 18, പത്തനംതിട്ട, കണ്ണൂർ 13 വീതം, വയനാട് 7, എറണാകുളം, തൃശൂർ 6 വീതം, കൊല്ലം 5, കോട്ടയം 4, തിരുവനന്തപുരം, കോഴിക്കോട് 2 വീതം, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
Read Also: ആദ്യപ്രസവത്തിന് ശേഷമുള്ള ലൈംഗികബന്ധം : സ്ത്രീകള്‍ ഈക്കാര്യങ്ങൾ ശ്രദ്ധിക്കുക
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,865 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1266, കൊല്ലം 1428, പത്തനംതിട്ട 469, ആലപ്പുഴ 1278, കോട്ടയം 841, ഇടുക്കി 325, എറണാകുളം 1135, തൃശൂർ 2432, പാലക്കാട് 1295, മലപ്പുറം 2655, കോഴിക്കോട് 1689, വയനാട് 407, കണ്ണൂർ 844, കാസർഗോഡ് 801 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 1,64,500 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,08,969 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,55,078 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,26,640 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 28,438 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2945 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ടി.പി.ആർ. 5ന് താഴെയുള്ള 62, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആർ. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്
Read Also: സ്ത്രീകള്‍ എന്നും ചെയ്യുന്നതും ആരോടും പറയാത്തതുമായ 5 കാര്യങ്ങൾ
Post Your Comments