തിരുവനന്തപുരം : കോവിഡ് വാക്സിനേഷൻ ബുക്കിങ്ങിന് ശ്രമിച്ചാല്‍ ഒ.ടി.പി മാത്രമാണ് കിട്ടുന്നതെന്നും സ്ലോട്ടുകള്‍ കിട്ടുന്നില്ലെന്നും പരാതിയുമായി ജനങ്ങൾ. വാക്സിനേഷന് ബുക്കിങ് ആരംഭിക്കുമെന്ന് പറയുന്ന സമയത്ത് ബുക്കിങ് ആരംഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ദിവസവും വൈകിട്ട് മണിക്കൂറുകള്‍ കാത്തിരുന്ന് ഒ.ടി.പി കൊണ്ട് തൃപ്തിഅടയേണ്ട അവസ്ഥയാണ് ഇപ്പോൾ.
മണിക്കൂറുകളോളം കാത്തിരുന്നാലും നാല് സ്ലോട്ടുകള്‍ തിരയുമ്പോഴേക്കും സൈറ്റില്‍ നിന്ന് ലോഗ് ഔട്ട് ആവുകയും ഫോണ്‍ നമ്പറും ഒ.ടി.പിയും നില്‍കി വീണ്ടും വീണ്ടും ലോഗിന്‍ ചെയ്യേണ്ടിവരുമ്പോഴേക്കും ഉള്ളതെല്ലാം വീണ്ടും ഫുൾ ആവുകയുമാണെന്നാണ് പരാതി.
ഓണ്‍ലൈനില്‍ സ്ലോട്ട് കാണുന്നവര്‍ സ്ലോട്ടില്‍ കയറുമ്പോഴേക്കും ബുക്കായി കഴിയുന്നു. 100 സ്ലോട്ടുകള്‍ ഉണ്ടെങ്കില്‍ പോലും ബുക്കിങ്ങിന് സാധിക്കാത്ത അവസ്ഥയും നേരിടുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ പത്തും ഇരുപതും സ്ലോട്ടുകൾ കാണിക്കുമ്പോൾ സ്വകാര്യ ആശുപത്രികളിൽ ദിവസവും 800 ഉം 1000 വും സ്ലോട്ടുകളാണ് ലഭ്യമായിട്ടുള്ളത്. ആർക്കും സ്ലോട്ടുകൾ കിട്ടുന്നുമില്ല ദിവസേന ലക്ഷക്കണക്കിന് പേർക്ക് വാക്സിൻ നൽകിയെന്ന് കണക്കുകളും വരുന്നു.
സംസ്ഥാനത്ത് ഇന്നലെ മാത്രം 5,04,755 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായാണ് റിപ്പോർട്ടുകൾ. 3,41,753 പേര്‍ക്ക് ഒന്നാം ഡോസും 1,63,002 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.
Post Your Comments