Latest NewsNewsIndia

അതിര് കടന്ന് അതിർത്തി തർക്കം: അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് മിസോറാം

കേസിൽ പ്രതിചേർക്കപ്പെട്ടവർ ഓഗസ്റ്റ് 1 ന് ഹാജരാകണമെന്നാണ് മിസോറാം പൊലീസ് നിർദേശിച്ചിരിക്കുന്നത്.

ഐസോൾ: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ കേസേടുത്ത് മിസോറം. മുഖ്യമന്ത്രിയ്‌ക്കെതിരെ കൊലപാതക ശ്രമം, അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയാണ് ആരോപിയ്ക്കപ്പെടുന്ന കുറ്റങ്ങൾ. വൈറൻഗേറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Read Also: ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ അജ്ഞാത സംഘങ്ങൾ: വേര് ചികഞ്ഞ് അന്വേഷണ ഏജൻസികൾ, സംഭവം കേരളത്തിൽ

അസം-മിസോറാം അതിർത്തി തർക്കത്തിന് നിലനിൽക്കവെയാണ് ബിശ്വ ശർമയ്‌ക്കെതിരെ കടുത്ത നടപടിയുമായി മിസോറാം രംഗത്ത് എത്തിയത്. അസം മുഖ്യമന്ത്രിയെ കൂടാതെ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരേയും പൊലീസുകാരേയും പ്രതിചേർത്തിട്ടുണ്ട്. കേസിൽ പ്രതിചേർക്കപ്പെട്ടവർ ഓഗസ്റ്റ് 1 ന് ഹാജരാകണമെന്നാണ് മിസോറാം പൊലീസ് നിർദേശിച്ചിരിക്കുന്നത്. അതിനിടെ മിസോറാം എം.പി ഉൾപ്പെടെയുള്ളവർക്ക് അസം പൊലീസ് സമൻസ് അയച്ചു. എംപിയുടെ ഡൽഹിയിലെ വസതിയിലെത്തിയാണ് പൊലീസ് സമൻസ് നൽകിയത്.

shortlink

Post Your Comments


Back to top button