അടിമാലി : മാേട്ടാേര്‍ വാഹന വകുപ്പ് ഇടുക്കി എന്‍ഫാേഴ്സ് മെന്റ് സ്ക്വാഡ് വെഹിക്കില്‍ ഇന്‍സ്പെക്ടര്‍ മുജീബിന്റെ നേതൃത്വത്തില്‍ നടന്ന പരിശാേധനയിലാണ് ഒരേ നമ്പറിൽ ഒരേ പാേലെയുള്ള രണ്ട് കാറുകള്‍ പിടികൂടിയത്. കാഞ്ഞിരവേലി സ്വദേശി അഖിലിനെ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു.
Read Also : കൊവിഷീല്‍ഡും കൊവാക്സിനും സംയോജിപ്പിക്കാന്‍ അനുമതി നൽകി
കാെച്ചി-ധനുഷ്കാേടി ദേശീയ പാതയില്‍ നേര്യമംഗലം കാഞ്ഞിരവേലി ജങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഇയോൺ കാറിന്റെ നമ്പർ മാേട്ടാേര്‍ വെഹിക്കിള്‍ സംഘം നാേട്ട് ചെയ്തിരുന്നു. കുറച്ച് കഴിഞ്ഞപ്പാേള്‍ ഇതേ നമ്പറിൽ മറ്റാെരു കാര്‍ കടന്ന് പാേകുന്നത് കണ്ട മാേട്ടാേര്‍ വെഹിക്കിള്‍ സംഘം പിന്തുടര്ന്ന് ഇരുകാറുകളും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അഖില്‍ കവളങ്ങാട്ടുള്ള വര്‍ക്ക് ഷാേപ്പില്‍ നിന്നാണ് ഈ കാര്‍ സ്വന്തമാക്കിയത്. മൂന്നു ലക്ഷത്താേളം സി.സി. കുടിശികയുള്ള വാഹനം നിസ്സാര വിലക്ക് സ്വന്തമാക്കി. പിന്നീട് ചേയ്സ്, എന്ജിന് എന്നിവയിലെ നമ്പർ തിരുത്തിയ ശേഷം സ്വന്തം വാഹനത്തിന്റെ നമ്പർ ഈ കാറില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ റെന്റ് എ കാര്‍ ആയി വാടകക്ക് നല്‍ക്കുകയായിരുന്നു. രണ്ട് വാഹനവും ഒരുമിച്ച് ഒരു സ്ഥലത്ത് കാെണ്ടു വരാതെ ശ്രദ്ധിച്ചതിനാല്‍ നാട്ടുകാര്‍ക്ക് പാേലും സംശയം ഉണ്ടായിരുന്നില്ല.
Post Your Comments