തൃശൂര്‍: കുതിരാന്‍ തുരങ്കം ഞായറാഴ്ച തുറക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ വാഗ്ദാനം പാഴായി. സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് തുരങ്കത്തിന്റെ ഉദ്ഘാടനം നീളാൻ കാരണമായത്. ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ഇതുവരെ തുരങ്കത്തിന് ലഭിച്ചിട്ടില്ല. സുരക്ഷാ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ ഇതുവരേയും എത്തിയിട്ടുമില്ല. പരിശോധന എന്നു നടക്കുമെന്ന് അറിയിപ്പും കിട്ടിയില്ലെന്ന് നിര്‍മാണ കരാര്‍ കമ്പനിയായ കെ എം സി അറിയിച്ചു.
Also Read:കോഴിക്കോട് റെയില്‍വേ പാളത്തില്‍ സ്‌ഫോടക വസ്തു : അന്വേഷണം
തുരങ്ക നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ട്രയല്‍ റണ്‍ നടത്താന്‍ കഴിയു. ട്രയല്‍ റണ്‍ നടത്തി സുരക്ഷ ഉറപ്പാക്കിയാലേ തുറന്നുകൊടുക്കാനും കഴിയു. ഇത് എന്നാണെന്നതില്‍ വ്യക്തത വരുത്താനാകത്തതിനാല്‍ ഞായറാഴ്ച തുരങ്കം തുറക്കാനാകില്ലെന്ന് ഏതാണ്ട് ഉറപ്പായി.
അതേസമയം, തുരങ്കത്തിന് വേണ്ടവിധത്തിലുള്ള സുരക്ഷ ഇതുവരെ നൽകിയിട്ടില്ലെന്നാണ് തുരങ്കത്തിന്റെ ഭൂരിഭാഗം ജോലിയും പൂർത്തിയാക്കിയ കമ്പനി അഭിപ്രായപ്പെട്ടത്. ഇപ്പോൾ തുരങ്കം തുറക്കുന്നത് ശരിയല്ലെന്നും കമ്പനി അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments