കോഴിക്കോട്: കല്ലായിയില്‍ റയില്‍പാളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തി. പൊലീസും ആര്.പി.എഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നു. ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാരാണ് സ്ഫോടക വസ്തുക്കൾ കണ്ടത്. ഗുഡ്സ് ഷെഡിനോട് ചേര്‍ന്നുള്ള ഭാഗത്താണ് വെള്ളിയാഴ്ച രാവിലെ ഐസ്ക്രീം ബോളില്‍ നിറച്ച നിലയില്‍ സ്ഫോടക വസ്തു കണ്ടെത്തിയത്.
പൊലീസ്, റെയില്‍വെ സംരക്ഷണ സേന, ഡോഗ് സക്വാഡ്, ബോംബ് സ്ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന പുരോഗമിക്കുകയാണ്. സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജ് സ്ഥലത്തെത്തിയിട്ടുണ്ട്.
ഡോഗ് സ്ക്വാഡിലെ നായ മണം പിടിച്ച് സമീപത്തെ വീടിനടുത്തെത്തിയതോടെ ഈ വീട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലും പൊലീസ് പരിശോധന നടത്തുകയാണ്.
Post Your Comments