Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19KeralaLatest NewsNews

കോവിഡ് മാർഗനിർദ്ദേശങ്ങൾ കേരളത്തിലെ എല്ലാ സഹോദരങ്ങളും കർശനമായി പാലിക്കണം: അഭ്യർത്ഥനയുമായി രാഹുൽ ഗാന്ധി

22,000 ത്തോളം കേസുകളാണ് കേരളത്തിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്

ന്യൂഡൽഹി : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആശങ്കയറിയിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. കോവിഡ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേരളത്തിലെ എല്ലാ സഹോദരങ്ങളോടും അഭ്യർത്ഥിക്കുന്നുവെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അഭ്യർത്ഥനയുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

Read Also  :  ടോക്കിയോ ഒളിമ്പിക്സ് 2021: അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടറിൽ

22,000 ത്തോളം കേസുകളാണ് കേരളത്തിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12 ശതമാനത്തിലധികമാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന രോഗികളിൽ പകുതിയും കേരളത്തിൽ നിന്നാണ് എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരു സംഘം വിദഗ്ധരെ സംസ്ഥാനത്തേയ്‌ക്ക് അയച്ചു. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ആർ.കെ സിംഗിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഇന്ന് സംസ്ഥാനത്തെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button