തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളിക്കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വി ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പിടി തോമസ് എംഎല്‍എ. വി ശിവന്‍കുട്ടിക്ക് മന്ത്രായായിരിക്കാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞ പിടി തോമസ് വി ശിവന്‍കുട്ടിയെ പരിഹസിച്ച് കുഞ്ചന്‍ നമ്പ്യാരുടെ പാട്ടുകളും നിയമസഭയില്‍ പാടി.
‘അടിച്ചു പൊളിക്കണം… ഉരുളികള്‍, കിണ്ടികളൊക്കെയുടച്ചു. ചിരവയെടുത്തത് തീയിലെരിച്ചു, അരകല്ലങ്ങ് കുളത്തിലെറിഞ്ഞു. അത് കൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു. ഇതായിരുന്നു നിയമസഭയിലെ ചിത്രം’ പിടി തോമസ് പറഞ്ഞു.ആശാനക്ഷരം ഒന്നു പിഴച്ചാല്‍ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യന് എന്ന ചൊല്ല് ശിവന്‍കുട്ടിയെ കുറിച്ച് പണ്ടേ എഴുതിയതാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ വിദ്യാഭ്യാസ മന്ത്രിക്ക് കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാതൃകാ പുരുഷനാവാന്‍ പറ്റുമോ. ഈ മന്ത്രിക്ക് കേരളത്തിലെ അധ്യാകര്‍ക്ക് നേതൃത്വം കൊടുക്കാന്‍ കഴിയുമോ. ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രായിരിക്കുന്ന കാലഘട്ടത്തിലെ എല്ലാ കോഴ്‌സുകളുടെയും അംഗീകാരം വിദേശ സര്‍വകലാശാലകളും കേരളത്തിനു പുറത്തുള്ള സര്‍വകലാശാലകളും നിരസിക്കാനുള്ള സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല.
മുഖ്യമന്ത്രിയുടെ മറുപടി കേട്ടപ്പോള്‍ ഞങ്ങളണോ പ്രതികളെന്ന് സംശയിച്ചു പോയെന്നും പിടി തോമസ് പറഞ്ഞു.ഇപ്പോള്‍ ആന കരിമ്പിന്‍ കാട്ടില്‍ കയറിയ പോലെ എന്നല്ല ശിവന്‍കുട്ടി നിയമസഭയില്‍ കയറിയതു പോലെയെന്നാണ് ലോകത്തെമ്പാടും പറയുന്നതെന്ന് പിടി തോമസ് പറഞ്ഞു. ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള കേസിലെ വിധിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് കെഎം മാണിയുടെ ആത്മാവായിരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
Post Your Comments