Latest NewsKeralaNews

ചലച്ചിത്ര പ്രവർത്തകരുടെ വർഷങ്ങളായുള്ള ആഗ്രഹം; സുരേഷ് ഗോപിയ്ക്ക് നന്ദി അറിയിച്ച് നിർമ്മാതാവ് ജി സുരേഷ്

തിരുവനന്തപുരം: സുരേഷ് ഗോപി എംപിയ്ക്ക് നന്ദി അറിയിച്ച് നിർമ്മാതാവ് ജി സുരേഷ്. കണ്ണൂരിൽ പ്രവർത്തിച്ചു വരുകയായിരുന്ന ലേബർ വെൽഫെയർ കമ്മീഷണറുടെ ഓഫീസ് അവിടെനിന്നും തിരുവനന്തപുരത്തേക്കു മാറ്റുന്നതിന് ഇടപെടൽ നടത്തിയതിനാണ് അദ്ദേഹം സുരേഷ് ഗോപിയ്ക്ക് നന്ദി അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: കേരളത്തിൽ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രം അ​നുവദിച്ചത് 207.20 കോടി: മുഖ്താർ അബ്ബാസ് നഖ്‌വി

2014 ൽ ഉത്തരവിറങ്ങിയിട്ടും ചുവപ്പുനാടയിലും കണ്ണൂരിലെ സ്ഥാപിത താത്പര്യക്കാരുടെ ചരടുവലികളിലും കുടുങ്ങികിടന്നിരുന്ന തീരുമാനം നടനും എം.പിയുമായ സുരേഷ് ഗോപിയുടെ നിരന്തരശ്രമഫലമായാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്രപ്രവർത്തകരുടെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു.

കണ്ണൂരിൽ പ്രവർത്തിച്ചു വരുകയായിരുന്ന ഓഫീസ് അവിടെനിന്നും തിരുവനന്തപുരത്തേക്കു മാറ്റുന്നതിനു ചെലവായ പണം ധനമന്ത്രി നിർമ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുൾപ്പെടെ സുരേഷ് ഗോപി നടത്തിയ ഇടപെടലുകൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനുവേണ്ടി അദ്ദേഹം നടത്തിയ സമ്മർദ്ദങ്ങൾക്കും തുടരന്വേഷണങ്ങൾക്കും വാക്കുകൾ കൊണ്ടു നന്ദിപറയുവാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പെഗാസസില്‍ അമിത് ഷായുടെ വിശദീകരണം മതി, പ്രധാനമന്ത്രി മറുപടി നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ്

https://www.facebook.com/SureshKumar.G.Official/posts/4085733641534174

shortlink

Related Articles

Post Your Comments

Related Articles


Back to top button