KeralaLatest NewsNews

ജനങ്ങൾ കടുത്ത പ്രതിസന്ധിയിൽ: തൊഴിലാളികൾ പട്ടിണിയിലാകുന്നുവെന്ന് കെ കെ ശൈലജ

ഖാദി മേഖലയിലും കശുവണ്ടി, ബീഡി തൊഴിലാളി മേഖലയിലും സഹായം നൽകിയെന്ന് മന്ത്രി പി രാജീവ് മറുപടി നൽകി.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിനെ തുടർന്ന് ജനങ്ങൾ കടുത്ത പ്രതിസന്ധിയിലെന്ന് മുൻ ആരോഗ്യമന്ത്രിയും എം എൽ എയുമായ കെ കെ ശൈലജ. ചെറുകിട ഇടത്തരം വ്യവസായ വ്യാപാര മേഖലയിലുള്ളവരാണ് കൂടുതൽ പ്രതിസന്ധിയിലെന്നും ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ ജീവനക്കാർ പട്ടിണിയിലാകുന്നുവെന്നും കെ കെ ശൈലജ വ്യക്തമാക്കി.

Read Also: മയക്കുമരുന്ന് വേട്ടയ്ക്ക് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങുന്നു: അസം മുഖ്യമന്ത്രി സംഭവമാണെന്ന് സന്തോഷ് പണ്ഡിറ്റ്

‘ഈ വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധ അടിയന്തരമായി പതിയണം. പാവപ്പെട്ട തൊഴിലാളികൾക്കും പാക്കേജ് പ്രഖ്യാപിക്കണം. പലിശ രഹിത വായ്പയോ, പലിശ കുറഞ്ഞ വായ്പയോ നൽകണം’- കെ കെ ശൈലജ ആവശ്യപ്പെട്ടു. അതേസമയം ഖാദി മേഖലയിലും കശുവണ്ടി, ബീഡി തൊഴിലാളി മേഖലയിലും സഹായം നൽകിയെന്ന് മന്ത്രി പി രാജീവ് മറുപടി നൽകി. വിവിധ പദ്ധതികൾ നടപ്പാക്കുകയാണെന്നും പി രാജീവ് പറഞ്ഞു.

shortlink

Post Your Comments


Back to top button