തിരുവനന്തപുരം: കൂടുതല്‍ ട്രെയിനുകളും വിമാനങ്ങളും വരുന്നതോടെ കോവിഡ് കേസുകൾ കൂടാൻ സാധ്യതയുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. മേയ് ഏഴിനുശേഷം വ്യാഴാഴ്ച വരെ 88 കേസുകള്‍ കേരളത്തിലുണ്ടായി. എല്ലാം പുറത്തുനിന്ന് വന്നവരാണ്. സമ്പര്ക്കപ്പടര്ച്ചയുണ്ടാകാതെ വൈറസ് ബാധ ഇവരില്‍ മാത്രം ഒതുക്കി നിര്‍ത്താനാണ് ശ്രമിക്കുന്നത്. സബര്ക്കപ്പടര്ച്ചയുണ്ടായാല് ശൃംഖല വേഗം വലുതാകും. കിടക്കകള്‍ നിറഞ്ഞാല്‍ മികച്ച പരിഗണനയും പരിചരണവും നല്കാന് കഴിയില്ല. രോഗികള്‍ കുറവായാല്‍ നല്ല സൗകര്യങ്ങളുള്ള മുറികള്‍ നല്‍കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read also: സൗദിയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കോവിഡ് ബാധിച്ച് മരിച്ചു
ലക്ഷണമില്ലാത്തവരും കര്‍ശന ക്വാറന്റീനില്‍ കഴിയണം. ഹോം ക്വാറന്റീനാണ് ഫലപ്രദം. വീട്ടിലാകുമ്പോള്‍ മാനസിക സമ്മര്‍ദം കുറയും. ക്വാറന്റീന് കര്‍ശനമായി പാലിച്ചാലേ കേരളത്തെ രക്ഷിക്കാനാകൂ. ഇതര ദേശങ്ങളിലുള്ള ആരോടും ഇങ്ങോട്ട് വരേണ്ടെന്ന് പറയാനാകില്ല.വിമാനസര്‍വിസ് ആരംഭിക്കുമ്പോള്‍ നിരവധിയാളുകള്‍ കേരളത്തിലെത്തുമെന്നും കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കി.
Post Your Comments