KeralaLatest NewsNews

കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ് : കുടിങ്ങിയത് നിരവധി യുവാക്കൾ

വിമാനത്താവളത്തിൽ ഡ്രൈവര്‍ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന പേരില്‍ ഓണ്‍ലൈന്‍ പരസ്യ വെബ്സൈറ്റിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഓണ്‍ലൈന്‍ പരസ്യ വെബ്സൈറ്റിലൂടെ നടത്തുന്ന തട്ടിപ്പിനായി സിയാലിന്റെ വ്യാജ ലെറ്റര്‍പ്പാഡും തട്ടിപ്പുസംഘം ഉപയോഗിക്കുന്നുണ്ട്. ജോലിക്ക് മുന്‍പുള്ള വൈദ്യപരിശോധന നടത്തണമെന്ന പേരുപറഞ്ഞാണ് സംഘം നിരവധി യുവാക്കളിൽ നിന്ന് പണം തട്ടിയെടുത്തിരിക്കുന്നത്.

വിമാനത്താവളത്തിൽ ഡ്രൈവര്‍ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന പേരില്‍ ഓണ്‍ലൈന്‍ പരസ്യ വെബ്സൈറ്റിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.30,000 രൂപ വരെ ശമ്പളം ലഭിക്കുമെന്നും പരസ്യത്തിൽ പറയുന്നു. ഇതോടെ നിരവധി യുവാക്കളാണ് അപേക്ഷ നല്‍കിയത്. അപേക്ഷ നല്‍കി അധികം വൈകാതെ തന്നെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എച്ച്.ആര്‍. മാനേജര്‍ എന്ന പേരില്‍ വാട്ട്സാപ്പില്‍ സന്ദേശമെത്തും. തുടർന്ന് ഉദ്യോഗാര്‍ത്ഥിക്ക് സംശയം തോന്നാത്ത വിധത്തിലാണ് തട്ടിപ്പുകാർ മറ്റ് കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത്.

Read Also  :  വാട്​സ്​ആപ്പിന്​ ബദലായി പുതിയ ആപ്പ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

പണം കൂടുതൽ നഷ്ടപ്പെട്ടപ്പോഴാണ് പലരും താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുന്നത്. സാധാരണക്കാരന്റെ അറിവില്ലായ്മയാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്. കോവിഡ് കാലമായതിനാല്‍ നേരിട്ടുള്ള അഭിമുഖവും പരീക്ഷയുമൊന്നുമില്ലെന്ന് ഉദ്യോഗാര്‍ത്ഥികളെ പറഞ്ഞ് വിശ്വസിപ്പിക്കാനും തട്ടിപ്പ് സംഘത്തിന് സാധിക്കുന്നുണ്ട്. അപമാനം ഭയന്ന് പലരും ഇത് തുറന്നുപറയാന്‍ മടിക്കുന്നത് മൂലം ഇത്തരം തട്ടിപ്പുകാർ സൈബര്‍ ലോകത്ത് വർധിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button