KeralaLatest NewsNews

കടകൾ തുറക്കാൻ അനുവാദം നൽകണം: ഹൈക്കോടതിയിൽ ഹർജി നൽകി വ്യാപാരികൾ

കൊച്ചി: സംസ്ഥാനത്ത് എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സംസ്ഥാനത്ത് ടി.പി.ആർ അനുസരിച്ചുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും ഇത് പിൻവലിക്കാനുള്ള നിർദേശമുണ്ടാകണമെന്നും വ്യാപാരികൾ ഹർജിയിൽ ആവശ്യപ്പെടുന്നു.

Read Also: വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന സുതാര്യമാക്കും: കെ-സിസ് ഒരുങ്ങിയെന്ന് മുഖ്യമന്ത്രി

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കടകൾ തുറക്കാൻ കഴിയാതെ വന്നതോടെ വ്യാപാരികൾ ദുരിതത്തിലാണെന്നും അതിജീവന പാക്കേജ് പ്രഖ്യാപിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. സർക്കാർ ലോക്ക് ഡൗൺ ഇളവുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിഷേധത്തിനായുള്ള തയ്യാറെടുപ്പിലാണ് വ്യാപാരികൾ. ബക്രീദിന് ശേഷം ഇളവുകൾ അനുവദിക്കണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചതോടെ ഓഗസ്റ്റ് രണ്ട് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്താനും ഓഗസ്റ്റ് ഒൻപത് മുതൽ കടകൾ തുറന്ന് പ്രവർത്തിക്കാനുമാണ് വ്യാപാരികൾ തീരുമാനിച്ചിരിക്കുന്നത്.

കടകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്തതിനാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും വ്യാപാരികൾ പറയുന്നു.

Read Also: കർഷക സമരമെന്ന പേരിൽ പ്രതിപക്ഷ പാർട്ടികളുടെ അക്രമം തുടരുന്നു : രാജസ്ഥാനിൽ ദളിത് ബിജെപി നേതാവിന് മർദ്ദനം

shortlink

Related Articles

Post Your Comments

Related Articles


Back to top button