ന്യൂഡല്‍ഹി: കൊവിഡ് വൈറസിന് നിരന്തരം വകഭേദങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഒരു മനുഷ്യനില്‍ പ്രവേശിക്കുന്ന കൊവിഡ് വൈറസ് ആ വ്യക്തിയുടെ ജനിതകപരമായ പ്രത്യേകതകളെ ഉള്‍കൊണ്ട് പുതിയ വൈറസായി പുറത്തേക്ക് വരുന്നതായാണ് പഠനത്തില്‍ കണ്ടെത്തിയിരിത്തുന്നത്.
Read Also : കോവിഡ് രണ്ടാം തരംഗം : 5600 കോടി രൂപയുടെ സ്പെഷ്യൽ പാക്കേജുമായി പിണറായി സർക്കാർ
എന്നാല്‍ കൊവിഡിന്റെ ചികിത്സയ്ക്കു വേണ്ടി ഈ പഠനത്തിലെ കണ്ടുപിടുത്തം ഉപയോഗിക്കാറായിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ഒരു വൈറസിന് ജനിതകമാറ്റം സംഭവിച്ച വ്യക്തിയേയോ സമൂഹത്തെയോ കണ്ടെത്താന്‍ സാധിച്ചാല്‍ പഠനത്തിന് കുറച്ചു കൂടി ആധികാരികത കൈവരുമെന്നും അതിനുള്ള ശ്രമത്തിലാണ് തങ്ങളിപ്പോഴെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യുലര്‍ ബയോളജി (സി സി എം ബി), അക്കാദമി ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്നൊവേറ്റീവ് റിസര്‍ച്ച്- ഗാസിയാബാദ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സസ്- ഭുവനേശ്വര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (സി എസ് ഐ ആര്‍ – ഐ ജി ഐ ബി)- ദില്ലി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍-ന്യൂഡല്‍ഹി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-ജോധ്പൂര്‍ എന്നീ ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടുപിടുത്തം.
Post Your Comments