മാറിവരുന്ന ജീവിതരീതിയും വർദ്ധിച്ചുവരുന്ന മദ്യപാനവും പുകവലിയും തന്നെയാണ് പുരുഷ വന്ധ്യതയ്‌ക്കുള്ള പ്രധാന കാരണം. ആഹാരരീതി പുരുഷന്മാരുടെ പ്രത്യുൽപ്പാദനശേഷിയെ കാര്യമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ വന്ധ്യത ഒരു പരിധിവരെ തടയാം. പുരുഷന്മാരിൽ ബീജത്തിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചറിയാം…
വെളുത്തുള്ളി
പുരുഷ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. ലൈംഗിക അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാൻ വെളുത്തുള്ളി കഴിക്കുന്നത് സഹായകമാകും. വെളുത്തുള്ളി പാലിലിട്ടു തിളപ്പിച്ചു കുടിക്കുന്നതും ലെെംഗികശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
മാതളം
മാതളം ജ്യൂസ് കുടിക്കുന്നത് ശരീരത്തില്‍ ലിബിഡോയുടെ അളവ് കൂട്ടാൻ സഹായിക്കുമെന്ന് എഡിൻബർഗിലെ ക്വീൻ മാർഗരറ്റ് സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ലിബിഡോ അഥവാ സെക്‌സ് താല്‍പര്യം കുറയുന്നത് ലൈംഗികപരമായ വന്ധ്യതാ പ്രശ്‌നങ്ങളില്‍ പെട്ട ഒന്നാണ്. എല്ലാ ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്ന പുരുഷന്മാർക്കിടയിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിക്കുന്നതായി കണ്ടെത്തി. പുരുഷന്മാരിൽ ബീജത്തിന്റെ അളവ് വർധിപ്പിക്കാനും മാതളം സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
Read Also : മുഖകാന്തിയ്ക്ക് കറിവേപ്പില
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റ് അമിനോ ആസിഡ് എൽ-അർജിനൈനിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് സ്ഖലനത്തിന്റെ അളവ് വർദ്ധിപ്പിക്കാനും ശുക്ലത്തിന്റെ എണ്ണവും ചലനവും മെച്ചപ്പെടുത്തുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
മുട്ട
പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷമാണ് മുട്ട. മുട്ടയിൽ വിറ്റാമിന്‍ ബി 12, സെലനിയം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട്, തന്നെ മുട്ട ‘സ്‌പേം കൗണ്ട്’ വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചൊരു ഭക്ഷണമാണ്.
Post Your Comments