തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിലില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം സംഘടന ദൗര്‍ബല്യവും മുതിര്‍ന്ന നേതാക്കളുടെ നിസ്സഹകരണവുമെന്ന് ഉപസമിതി വിലയിരുത്തല്‍. കെപിസിസി ഉപസമിതിക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ മണ്ഡലം ഭാരവാഹികളാണ് പരാതികളുടെ കെട്ടഴിച്ചത്. മുതിര്‍ന്ന നേതാക്കള്‍ക്കടക്കം മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്തതാണ് വീഴ്ചയായി മണ്ഡലം ഭാരവാഹികള്‍ ഉയര്‍ത്തുന്നത്.
പരാജയകാരണം വിലയിരുത്താന്‍ ചേര്‍ന്ന കെ.എ ചന്ദ്രന്‍, ടി.വി ചന്ദ്രമോഹന്‍, ടി.എസ് സലീം എന്നിവരുള്‍പ്പെട്ട രണ്ടാംഘട്ട ഉപസമിതിയുടെ തെളിവെടുപ്പിനിടെയാണ് പരാതി പ്രവാഹമുണ്ടായത്.
വര്‍ക്കല, കാട്ടാക്കട, നെടുമങ്ങാട്, വട്ടിയൂര്‍ക്കാവ്, പാറശാല, വാമനപുരം അടക്കമുള്ള ആറ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം തന്നെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി. സ്ഥാനാര്‍ഥികളെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച സംഭവിച്ചതായും ഉപസമിതിയില്‍ മണ്ഡലം ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
വട്ടിയൂര്‍ക്കാവില്‍ 61 ബൂത്തുകളില്‍ പാര്‍ട്ടി നിര്‍ജീവമായിരുന്നു. ഇതും പരാജയത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടെത്തിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
Post Your Comments