ഗുവാഹത്തി: ചികിത്സയെ മറയാക്കി മതപരിവര്‍ത്തനം നടത്തിയ ക്രിസ്ത്യന്‍ മിഷണറി പിടിയില്‍. രഞ്ജന്‍ ചുടിയ എന്നയാളെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദു യുബ ഛത്ര പരിഷദ് എന്ന സംഘടനയുടെ പരാതിയിലാണ് നടപടി.
Also Read: ആയിരം കോടിയുടെ സർക്കാർ പി ആർ പരസ്യങ്ങളേക്കാൾ ശക്തിയുണ്ട് ഈ ഒരൊറ്റ വീഡിയോയ്ക്ക്: ഹരീഷ് വാസുദേവൻ
മൊറാനിലുള്ള ചികിത്സാ കേന്ദ്രത്തില്‍ നിന്നാണ് രഞ്ജന്‍ ചുടിയയെ അസം പോലീസ് അറസ്റ്റ് ചെയ്തത്. ചികിത്സാ കേന്ദ്രത്തെ മറയാക്കിയാണ് ഇയാള്‍ മതപരിവര്‍ത്തനം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹിന്ദു ഭക്തിഗാനങ്ങളുടെ വരികള്‍ മാറ്റിയാണ് രഞ്ജന്‍ ചുടിയ ആളുകളെ ആകര്‍ഷിച്ചതെന്നും അസമീസ് പണ്ഡിതനായ ശ്രീമാന്ത ശങ്കര്‍ദേവിന്റെ രചനകള്‍ ഇയാള്‍ വരികളില്‍ മാറ്റം വരുത്തി ഉപയോഗിച്ചെന്നും പരാതിയുണ്ട്.
വിഷ്ണു ഭക്തിഗാനങ്ങളുടെ വരികള്‍ ക്രിസ്തു ദേവന്റെ പേരിലേയ്ക്ക് മാറ്റിയ രഞ്ജന്‍ ചുടിയ ‘വേള്‍ഡ് ഹീലിംഗ് പ്രയര്‍ സെന്റര്‍’ എന്ന പേരില്‍ ഒരു പ്രയര്‍ ഹൗസ് ആരംഭിക്കുകയും ചെയ്തിരുന്നു. പ്രാര്‍ത്ഥനയിലൂടെ രോഗികളുടെ അസുഖം മാറ്റിയെടുക്കാമെന്ന് പറഞ്ഞ് പാവപ്പെട്ട ആളുകളെ തന്റെ ചികിത്സാ കേന്ദ്രത്തിലേയ്ക്ക് ആകര്‍ഷിച്ച ശേഷമാണ് ഇയാള്‍ മതപരിവര്‍ത്തനം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ക്രിസ്ത്യന്‍ മിഷണറിമാരുടെ മതപരിവര്‍ത്തനം തടയണമെന്നും ഹിന്ദു യുബ ഛത്ര പരിഷദ് ജനറല്‍ സെക്രട്ടറി ബാബുല്‍ ബോറ ആവശ്യപ്പെട്ടു.
Post Your Comments