KeralaLatest NewsNews

പെന്‍ഷന്‍: പുതിയ സ്‌കീം ഒരു മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന് കെഎസ്ആർടിസി സുപ്രീംകോടതിയില്‍

പുതിയ സ്‌കീമിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിച്ചു

ന്യൂഡൽഹി : ഒരു മാസത്തിനുള്ളിൽ ജീവനക്കാരുടെ പെന്‍ഷന്‍ കണക്കാക്കുന്നതിനായി പുതിയ സ്‌കീം തയ്യാറാക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ച് കെഎസ്ആര്‍ടിസി. സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന അർഹതപ്പെട്ട കാലഘട്ടം കൂടി പെൻഷൻ തിട്ടപ്പെടുത്താൻ പരിഗണിക്കുമെന്നും കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് സർക്കാരുമായി വകുപ്പ് തല ചർച്ച ആരംഭിച്ചതായും കെഎസ്ആർടിസിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയും, അഭിഭാഷകൻ ദീപക് പ്രകാശും പറഞ്ഞു. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നതായും കോർപ്പറേഷന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു.

Read Also  :  താലിബാന്‍ ഒരു സംഘടനയല്ല വെറും സാധാരണക്കാരാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

പുതിയ സ്‌കീമിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിച്ചു. ഇതിനായി ഡിപ്പോകളുമായി ആശയവിനിമയം നടത്തി വരികയാണ്. ഏതാണ്ട് ഏഴായിരത്തോളം ജീവനക്കാര്‍ ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പെടും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കോർപ്പറേഷൻ സുപ്രീംകോടതിയെ അറിയിച്ചു. പുതിയ സ്‌കീം തയ്യാറാക്കുന്നതിന് ഒരു മാസത്തെ സമയം അനുവദിക്കണം എന്ന കോര്‍പറേഷന്റെ ആവശ്യം ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button