KeralaLatest NewsNews

കോടതി അനുമതി നൽകി : സംസ്ഥാനത്ത് സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും

കൊച്ചി : സംസ്ഥാനത്ത് സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും. കോടതി വിധിയെ തുടർന്ന് ഇന്നലെ നടക്കാതിരുന്ന പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും സർവ്വകലാശാല അറിയിച്ചു. യുജിസി മാർഗരേഖ ലംഘിച്ചാണ് പരീക്ഷ നടത്തിയതെന്ന് ചൂണ്ടികാട്ടി എട്ട് വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് പരീക്ഷകൾ എല്ലാം സിംഗിൾ ബ‌ഞ്ച് റദ്ദാക്കിയത്.

Read Also : സ്വന്തമായി ക്ഷേത്രവും മഠവും , വ്യാജ പൂജാരി പീഡനക്കേസിൽ അറസ്റ്റിൽ : നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി റിപ്പോർട്ട് 

ബി ടെക് പരീക്ഷകൾ റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബ‌ഞ്ച് ഇന്നലെ സ്റ്റേ ചെയ്തിരുന്നു. സർവ്വകലാശാല നൽകിയ അപ്പീൽ അംഗീകരിച്ചായിരുന്നു നടപടി. ഇനിയുള്ള പരീക്ഷകൾ നേരത്തെ നിശ്ചയിച്ചത് പ്രകാരം നടത്താൻ കോടതി സർവ്വകലാശാലയ്ക്ക് അനുമതി നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button