ഭോപ്പാല്‍: മധ്യപ്രദേശിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ ഗുരുതര ആരോപണവുമായി പോലീസ്. 14 പേരുടെ ജീവനെടുത്ത വ്യാജമദ്യം എത്തിയത് രാജസ്ഥാനില്‍ നിന്നാണെന്ന് പോലീസ് പറഞ്ഞു. മധ്യപ്രദേശിലെ മൂന്ന് ജില്ലകളിലാണ് അടുത്തിടെ വ്യാജമദ്യ ദുരന്തം ഉണ്ടായത്.
സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യക്കടത്തിന്റെ ഇടനിലക്കാരനെന്ന് കരുതപ്പെടുന്ന ജയ്പാല്‍ സിംഗ് എന്നയാളാണ് പിടിയിലായത്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് മധ്യപ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് രജോര അറിയിച്ചു.
മാണ്ടസൗര്‍, ഇന്‍ഡോര്‍, ഖന്‍ണ്ട്വ എന്നീ മൂന്ന് ജില്ലകളിലാണ് വ്യാജമദ്യ ദുരന്തമുണ്ടായത്. മധ്യപ്രദേശില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വ്യാജമദ്യ ദുരന്തമാണിത്. കഴിഞ്ഞ ഒക്ടോബറില്‍ ഉജ്ജയിനിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 13 പേര്‍ക്കും ഈ വര്‍ഷം ജനുവരിയില്‍ മൊറേനയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 24 പേര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.
Post Your Comments