Latest NewsKeralaNews

കേരളത്തില്‍ നിന്ന് ഖത്തര്‍ റൂട്ടിലേയ്ക്ക് പ്രവാസികളുടെ ഒഴുക്ക്, അതിനുള്ള കാരണം ഇങ്ങനെ

 

കോഴിക്കോട്: കേരളത്തില്‍ നിന്ന് ഖത്തര്‍ റൂട്ടിലേയ്ക്ക് പ്രവാസികളുടെ ഒഴുക്ക്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്കും സൗദിയിലേയ്ക്കും വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ ഖത്തര്‍ വഴിയാണ് ഇരു രാജ്യങ്ങളിലേയ്ക്കും പ്രവാസികളുടെ യാത്ര . ഖത്തറില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് കൊവിഡ് രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ ഈ രാജ്യങ്ങളിലേക്കുള്ള യാത്ര സാധിക്കൂ. ബന്ധുക്കളോ അടുപ്പക്കാരോ ഖത്തറില്‍ ഇല്ലെങ്കില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ എടുക്കണം. ഖത്തര്‍ വ്യോമ പാത തുറക്കുകയും ഓണ്‍ അറൈവല്‍ വിസ അനുവദിക്കുകയും ചെയ്തതോടെയാണ് യാത്രക്കാര്‍ വര്‍ധിച്ചത്.

Read Also :എയർപോർട്സ് എക്കോണമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ബിൽ പാസാക്കി ലോക്‌സഭ

നേരത്തെ യുഎഇ, സൗദി യാത്രക്കാര്‍ സെര്‍ബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വഴിയാണ് പോയിരുന്നത്. സെര്‍ബിയ വഴിയുള്ള യാത്രയ്ക്ക് വലിയ ചെലവ് വരും. വിമാനം പ്രത്യേകം ഷെഡ്യൂള്‍ ചെയ്ത് വേണം യാത്ര. ഇതിന് ഉയര്‍ന്ന നിരക്ക് നല്‍കണം. കൂടാതെ ക്വാറന്റൈനും മറ്റുമായി വേറെയും ചെലവുണ്ടാകും. ഇതിനിടെ സെര്‍ബിയ വഴിയും സൗദി നിയന്ത്രണം കടുപ്പിച്ചപ്പോള്‍ രണ്ടു റൂട്ടുകള്‍ മാത്രമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ആശ്രയിക്കുന്നത്.

മാലദ്വീപ്, ഖത്തര്‍ റൂട്ടുകള്‍. മാലദ്വീപ് വഴിയുള്ള യാത്ര ടൂര്‍ പോകുന്ന പോലെയാണ്. കാശ് കൂടുകയും ചെയ്യും. മാലദ്വീപിലെത്തിയാല്‍ ക്വാറന്റൈല്‍ കാലയളവില്‍ പോകാന്‍ അനുമതിയുള്ള പ്രദേശങ്ങളുണ്ട്. അവിടെ സമയം ചെലവഴിക്കാം. ഹോട്ടലില്‍ ചടഞ്ഞുകൂടി ഇരിക്കേണ്ടതില്ല. അതുകൊണ്ടു തന്നെ വിനോദ സഞ്ചാരിയുടെ ഫീല്‍ ആയിരിക്കും. ക്വാറന്റൈല്‍ കാലാവധി കഴിഞ്ഞ് യുഎഇ, സൗദി എന്നിവിടങ്ങളിലേക്ക് പോകാം. ഒന്നര ലക്ഷത്തോളം ചെലവ് വരികയും ചെയ്യും. ഒരു പക്ഷേ ഇതിനേക്കാള്‍ കൂടുകയോ കുറയുകയോ ചെയ്തേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button