പാലാ: അഞ്ചിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ധനസഹായം നല്‍കാനുളള പദ്ധതി നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയ പാലാ രൂപതാ മെത്രാന്റെ നിലപാട് വിവാദമായിരിക്കുകയാണ്. കാത്തോലിക്കാ സഭയുടെ ഈ തീരുമാനത്തെ പരിഹസിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ. കത്തോലിക്കാ സഭ ഇരകളോടൊപ്പം നില്‍ക്കാതെ വേട്ടക്കാരോടൊപ്പം നില്‍ക്കുന്നത് കൊണ്ട് ഇപ്പോൾ വൈദികനാകാനും കന്യാസ്ത്രീയാകാനും ദൈവവിളിക്ക് വേണ്ടി ആളെ കിട്ടുന്നില്ലെന്നും ഇതിനാലാണ് ഇപ്പോൾ 5 മക്കൾ വേണമെന്ന് പറയുന്നതെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയിൽ തന്നെ 2 കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക്, പഞ്ചായത്തിലും – അസംബ്ലിയിലും – പാര്‍ലമെന്റിലും മത്സരിക്കുവാന്‍ അയോഗ്യത എന്ന നിയമം കൊണ്ടുവരാന്‍ യു.പിയെ പോലെയുള്ള സംസ്ഥാനങ്ങൾ ആലോചിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, 5 കുട്ടികള്‍ ഉള്ളവര്‍ക്ക്, കത്തോലിക്കാ സഭ സാമ്പത്തിക സഹായം നല്‍കുമെന്ന് പറയുന്നത് വിചിത്രമാണെ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വ്യക്തമാക്കി.
Also Read:‘ഒരു രാജി സമ്മർദ്ദവുമില്ല, പുതിയ ആളുകള്‍ക്ക് വേണ്ടി വഴിമാറിക്കൊടുത്തതാണ്: ബി എസ് യെദിയൂരപ്പ
5 മക്കളുള്ളവർക്ക് കാത്തോലിക്കാ സഭ സാമ്പത്തിക സഹായം നൽകുമെന്ന് പറഞ്ഞത്, നേരത്തെ ആയിരുന്നു എങ്കിൽ താൻ കല്ല്യാണം കഴിച്ചു പോയേനെ എന്നാണു അദ്ദേഹം പരിഹാസത്തോടെ പറയുന്നത്. ഒന്നാം കോവിഡ് താരംഗത്തിലും രണ്ടാം കോവിഡ് താരംഗത്തിലും, വരാൻ പോകുന്ന മൂന്നാം കോവിഡ് താരംഗത്തിലും, ജനങ്ങൾ എന്ത് ചെയ്യുമെന്ന് പകച്ച് നിൽക്കുന്നതിനിടയിലാണ്, കാത്തോലിക്കാ സഭയുടെ വിചിത്രമായ 5 മക്കൾ വേണമെന്നുള്ള ഏറ്റു പറച്ചിൽ എന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.
2000-ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കും. ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ സെന്‍റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം ലഭിക്കും. ഒരു കുടുംബത്തില്‍ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ രൂപതയ്ക്ക് കീഴിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കുമെന്നുമായിരുന്നു സഭയുടെ പ്രഖ്യാപനം.
Post Your Comments