തിരുവനന്തപുരം: 2021 ലെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ സ്ഥലങ്ങളിൽ അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
കെ.എൻ ബാലഗോപാൽ കൊല്ലത്തും വീണാജോർജ്ജ് പത്തനംതിട്ടയിലും സജി ചെറിയാൻ ആലപ്പുഴയിലും വി.എൻ വാസവൻ കോട്ടയത്തും റോഷി അഗസ്റ്റിൻ ഇടുക്കിയിലും പി. രാജീവ് എറണാകുളത്തും കെ. രാജൻ തൃശ്ശൂരും കെ. കൃഷ്ണൻകുട്ടി പാലക്കാട്ടും വി. അബ്ദുറഹിമാൻ മലപ്പുറത്തും എ.കെ ശശീന്ദ്രൻ കോഴിക്കോട്ടും അഡ്വ. പി.എ മുഹമ്മദ് റിയാസ് വയനാട്ടിലും എം.വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിലും അഹമ്മദ് ദേവർകോവിൽ കാസർഗോട്ടും അഭിവാദ്യം സ്വീകരിക്കും.മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.
Post Your Comments