![](/wp-content/uploads/2021/07/rapee-4.jpg)
തൃശൂർ: പതിനേഴുകാരിയെ പൂജയുടെ പേരിൽ പീഡിപ്പിച്ച കേസിൽ ക്ഷേത്രം മഠാധിപതി അറസ്റ്റിൽ. മാള കുണ്ടൂർ സ്വദേശി മംത്തിലാൻ രാജീവ് ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. പൂജാരി പെൺകുട്ടിയെ ശാരീരികമായി ഉപയോഗിച്ച് മന്ത്രവാദ ക്രിയകൾ നടത്തിവരുകയായിരുന്നു.
Read Also : സംസ്ഥാന സർക്കാരിനെതിരെ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി
കേസ് രജിസ്റ്റർ ചെയ്ത ദിവസം തന്നെ പ്രതിയെ കുടുക്കാൻ പോലീസിനു കഴിഞ്ഞു. വീട്ടിൽ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദവും ക്രിയകളും നടത്തിവന്നിരുന്ന ആളാണ് രാജീവ്. ഇദ്ദേഹം നിരവധി സ്ത്രീകളെ പീഡിപ്പിച്ചതായി പൊലീസിന് സൂചന കിട്ടി. അറസ്റ്റുണ്ടായതോടെ കൂടുതൽ പേർ പരാതികളുമായി എത്തുമെന്നാണ് കരുതുന്നത്.
വിശ്വാസികൾ അച്ഛൻ സ്വാമി എന്നാണ് ഇയാളെ വിളിച്ചിരുന്നത്. സ്ത്രീകളാണ് ഇയാളെ കാണാൻ കൂടുതൽ എത്തിയിരുന്നത്. ഇയാളെ തേടി പല സ്ഥലത്തു നിന്നും ആളുകൾ എത്തിയിരുന്നതായാണ് വിവരം. പോലീസ് സംഘം കുറച്ചു ദിവസങ്ങളായി രാജീവിനെ നിരീക്ഷിച്ചു വരുകയായിരുന്നു.
Post Your Comments