Latest NewsKeralaNews

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജനം കൂട്ടം കൂടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം: നിർദ്ദേശം നൽകി ഡിജിപി

തിരുവനന്തപുരം: വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജനം കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നവർ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Read Also: അതിർത്തി മേഖലയിൽ നിന്നും പോലീസിനെ പിൻവലിക്കാൻ തീരുമാനിച്ച് മിസോറാമും അസമും: പുതിയ തീരുമാനങ്ങൾ ഇങ്ങനെ

ജില്ലാ പോലീസ് മേധാവിമാർക്ക് നൽകിയ നിർദ്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. വാക്‌സിനേഷൻ കേന്ദ്രത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ക്യാമ്പ് ചെയ്ത് പോലീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ഐ പി എസ് ഓഫീസർമാരെ ചുമതലപ്പെടുത്തി ഡിജിപി പുറപ്പെടുവിച്ച ഉത്തരവ് വ്യാഴാഴ്ച്ച നിലവിൽ വരും.

ഇതനുസരിച്ച് പാലക്കാട് ഉത്തരമേഖലാ ഐജി അശോക് യാദവിനും കോട്ടയത്ത് ദക്ഷിണ മേഖലാ ഐജി ഹർഷിത അത്തല്ലൂരിക്കുമാണ് ചുമതല ലഭിക്കുന്നത്.. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാർ ഗുരുദിൻ കൊല്ലത്തും എറണാകുളം റേഞ്ച് ഡി ഐ ജി നീരജ് കുമാർ ഗുപ്ത ആലപ്പുഴയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തൃശ്ശൂർ റേഞ്ച് ഡിഐജി എ അക്ബറിന് മലപ്പുറത്തെയും കണ്ണൂർ റേഞ്ച് ഡി ഐ ജി കെ സേതുരാമന് കാസർകോടിന്റെയും ചുമതല ആയിരിക്കും ഉണ്ടാവുക. ജില്ലകളിലെ കോവിഡ് പ്രതിരോധം വിലയിരുത്തുന്ന ഓഫീസർമാർ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ഫലവത്താക്കാൻ നടപടി സ്വീകരിക്കും.

Read Also: വാഹനം ഓടിച്ചിരുന്ന യുവാവിന്റെ ഹെല്‍മെറ്റില്‍ ക്യാമറ: മത്സരഓട്ടത്തിനിടയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ചു, മൂന്ന് മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button