ബ്രാ ധരിക്കുമ്പോൾ സ്ത്രീകൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഒരു പെണ്‍കുട്ടി വളരുന്നതിനനുസരിച്ച് ബ്രായുടെ സൈസും മാറ്റണം. ഗര്‍ഭിണിയാവുമ്പോഴും പ്രസവത്തിനുശേഷം കുഞ്ഞിനു മുലയൂട്ടുമ്പോഴും സ്തനത്തിന്റെ വലുപ്പം കൂടുന്നതിനാല്‍ അതിനനുസരിച്ചുള്ള ബ്രാ ഉപയോഗിക്കണം. ഗര്‍ഭകാലത്തും മുലയൂട്ടുമ്പോഴും സ്തനങ്ങള്‍ക്ക് താങ്ങു നൽകുന്ന ബ്രാ ധരിച്ചാല്‍ പിന്നീട് സ്തനങ്ങള്‍ ഇടിഞ്ഞുതൂങ്ങുന്നതു തടയാന്‍ കഴിയും. അതുകൊണ്ട് തന്നെ ബ്രാ ധരിക്കുമ്പോൾ സ്ത്രീകൾ പ്രധാനമായും ഈക്കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കണം.
സ്തനങ്ങള്‍ക്ക് യോജിച്ച വലുപ്പമുള്ള ബ്രാ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അധികം ഇറുക്കമുള്ളതോ തോളില്‍ അയഞ്ഞുതൂങ്ങുന്ന സ്ട്രാപ്പുകളുള്ളതോ ആയ ബ്രാകള്‍ ധരിക്കരുത്. സ്തനങ്ങള്‍ക്കാവശ്യമായ താങ്ങുനല്കുന്ന ബ്രാ ധരിക്കുക.
Read Also : പ്രവാസികള്‍ക്കായി പിണറായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശരിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
രാത്രിയില്‍ ഇറുക്കമുള്ള ബ്രാ ധരിച്ചുകൊണ്ട് കിടക്കാന്‍ പാടില്ല. കോട്ടണ്‍ കൊണ്ടുള്ള ബ്രായാണ് നല്ലത്. വിയര്‍പ്പ് വലിച്ചെടുക്കാന്‍ ഉപകാരമാവും. അതുമാത്രമല്ല നൈലോണ്‍ പോലെ സിന്തറ്റിക് തുണികൊണ്ടുള്ള ബ്രാ ഉപയോഗിച്ചാല്‍ അലര്‍ജി ഉണ്ടാവാനും സാധ്യതയുണ്ട്.
ബ്രായിലെ രണ്ട് സ്ട്രിപ്പുകളും അൽപം ടെെറ്റായി തന്നെ വലിച്ചിടാൻ ശ്രദ്ധിക്കണം. സ്തനങ്ങൾ കപ്പിനെ പൊതിഞ്ഞിരിക്കാൻ ശ്രദ്ധിക്കണം.
ഇളം നിറങ്ങളുള്ള ബ്രാ വാങ്ങുക. കറുത്തനിറം ഒഴിവാക്കുക. പാഡ് വച്ച ബ്രാ, സ്പോര്‍ട്ട്സ് ബ്രാ എന്നിവ കൂടുതല്‍ നേരം ധരിക്കരുത്.
Post Your Comments