Latest NewsKeralaNews

മാരക മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍

തൃശൂര്‍: ചാവക്കാട് മാരക മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍. അതിമാരക സിന്തറ്റിക്ക് മയക്കുമരുന്ന് എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്.

Also Read: കോവിഡ് അതിജീവനത്തിൽ കേരളത്തിന്റെ മാതൃക ലോകം അംഗീകരിച്ചതാണ്​, വരാനിരിക്കുന്ന മൂന്നാഴ്ചകൾ അതിനിർണ്ണായകം: വീണ ജോർജ്ജ്

പെരുമ്പിലാവ് പുത്തന്‍കുളം കോട്ടപ്പുറത്ത് വീട്ടില്‍ സനു (20), പാവറട്ടി എളവള്ളി ചിറ്റാട്ടുകര ഒല്ലുക്കാരന്‍ വീട്ടില്‍ ലിജോ (26) എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. പാലയൂര്‍ മേഖലയില്‍ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

പ്രതികളുടെ പക്കല്‍ നിന്നും പിടികൂടിയ മയക്കുമരുന്നിന് ഏകദേശം 20 ലക്ഷം രൂപ വിലവരും. ഗ്രാമിന് 20,000 രൂപ വരെ ഇവര്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയിരുന്നതായി പോലീസ് അറിയിച്ചു. മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button